കേരള സർക്കാരിന്റെ നേതൃത്വത്തിൽ നടത്തപെട്ട ലഹരി മുക്ത ക്യാമ്പയിനു സമാപനം കുറിച്ചുകൊണ്ട് പാലാ സെന്റ് തോമസ് കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് മനുഷ്യ ചങ്ങല സംഘടിപ്പിച്ചു.
കോളേജിലെ എൻ. സി. സി ആർമി,നേവൽ, എൻ എസ് എസ് ,ആന്റി നാർക്കോട്ടിക് വിംങ്ങുകളുടെ നേതൃത്വത്തിൽ നടത്തപ്പെട്ട പരിപാടിക്ക് ലഹരി മുക്ത പ്രതിജ്ഞ നൽകിക്കൊണ്ട് പ്രിൻസിപ്പൽ ഡോ. ജെയിംസ് ജോൺ ആരംഭം കുറിച്ചു. പാലാ സി ഐ കെ പി തോംസൺ, എക്സൈസ് വിഭാഗം സി ഐ സൂരജ് , സബ് ഇൻസ്പക്ടർമാരായ കൃഷ്ണകുമാർ , ഷാജി സെബാസ്റ്റ്യൻ തുടങ്ങിയരുടെ നേതൃത്വത്തിൽ ആയിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്ത മനുഷ്യച്ചങ്ങല കോളേജ് മുതൽ കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് വരെ നീണ്ടു.
വൈസ് പ്രിൻസിപ്പൽമാരായ ഡോ. ഡേവിസ് സേവ്യർ, പ്രൊഫസർ ജോജി അലക്സ്, കോളേജിന്റെ ആന്റി-നർകോട്ടിക് സെൽ ചുമതല വഹിക്കുന്ന സോജൻ പുല്ലാട്ട് , ആർമി വിഭാഗം എ എൻ ഒ ടോജോ എൻ.സി.സി. നേവൽ വിഭാഗം സി.റ്റി. ഒ. ഡോ. അനീഷ് സിറിയക്, , എൻ എസ് എസ് വിഭാഗം അദ്ധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകി. മുദ്രാവാക്യങ്ങളും ബാനറുകളും മനുഷ്യച്ചങ്ങലെയെ കൂടുതൽ ആകർഷകമാക്കി.