Hot Posts

6/recent/ticker-posts

പദവിയുടെ മഹത്വം നഗരസഭ ചെയർമാൻ ഉൾക്കൊള്ളണം: മാണി സി കാപ്പൻ


പാലാ നഗരസഭ ചെയർമാൻ പദവിയുടെ മഹത്വം ഇപ്പോഴത്തെ ചെയർമാൻ  ഉൾക്കൊള്ളണമെന്ന്  മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. പൊതുമരാമത്ത് വകുപ്പിൻ്റെ കീഴിലുള്ള പാലാ ബൈപ്പാസിൻ്റെ പൂർത്തീകരണ ജോലികളുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ സ്വന്തമായി നടത്തിയതിനോട് പ്രതികരിക്കുകയായിരുന്നു എം എൽ എ. 


ഒട്ടേറെ മഹാരഥന്മാർ ഇരുന്ന കസേരയാണെന്ന ചിന്ത ചെയർമാനുണ്ടാവണം. പൊതുമരാമത്ത് വകുപ്പിൻ്റെ റോഡിൽ ചെയർമാന് അധികാരമൊന്നുമില്ല. എം എൽ എ യെ ഇകഴ്ത്തിക്കാണിക്കാൻ ചെയർമാൻ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്. ചെയർമാൻ്റെ വില കുറഞ്ഞ രാഷ്ട്രീയം പാലാക്കാർക്കു തന്നെ നാണക്കേടാണ്. 


2010 മുതൽ ബൈപാസിൻ്റെ ഭാഗം ഇതേവിധം കിടക്കുകയായിരുന്നു. 2019 ൽ താൻ എം എൽ എ ആയപ്പോഴാണ് അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെ വിഷയം നേരിൽ ധരിപ്പിച്ചു ആവശ്യമായ പണം അനുവദിപ്പിച്ചത്. തുടർന്നു പരാതിയുണ്ടായിരുന്ന സ്ഥലമുടമകളെ കണ്ട് പ്രശ്ന പരിഹാരം കണ്ടെത്തുകയും ചെയ്തു. 


വസ്തുതകൾ ഇതായിരിക്കെ ബൈപാസ് പൂർത്തീകരിക്കാൻ കാലാകാലങ്ങളോളം തടസം നിന്നവർ ജനത്തെ തെറ്റിദ്ധരിപ്പിക്കാൻ രംഗത്തിറങ്ങിയിരിക്കുകയാണെന്നും മാണി സി കാപ്പൻ കുറ്റപ്പെടുത്തി. 


നഗരസഭാ ചെയർമാൻ നിവേദനം നൽകിയാൽ സർക്കാർ തലത്തിൽ ഉടനടി പ്രശ്ന പരിഹാരമുണ്ടാവുമെങ്കിൽ കളരിയന്മാക്കൽ കടവ് പാലം പൂർത്തീകരണം, ഗവൺമെൻ്റാശുപത്രി റോഡ്, അരുണാപുരം ചെക്കുഡാം തുടങ്ങിയവയ്ക്കു കത്ത് കൊടുത്തു പ്രശ്ന പരിഹാരം കാണാൻ ചെയർമാൻ തയ്യാറാകണം. പാലായിലെ മറ്റു പഞ്ചായത്തു പ്രസിഡൻ്റുമാർക്കുള്ള അധികാരം മാത്രമേ ചെയർമാനും ഉള്ളൂവെന്നു പാലാ ചെയർമാൻ മനസിലാക്കണമെന്നും എം എൽ എ ഓർമ്മിപ്പിച്ചു.

Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു