കുമരകം ലയൺസ് ക്ലബ് എസ്എച്ച് മെഡിക്കൽ സെന്ററുമായി സഹകരിച്ച് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് കുമരകത്ത് സംഘടിപ്പിക്കും. ജെട്ടിയിലെ ലയൺസ് ക്ലബ്ബ് ഹാളിൽ 26 ശനിയാഴ്ച്ച രാവിലെ 9.30 മുതൽ 1 മണി വരെയാണ് ക്യാംപ്.
വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനവും, മെഡിക്കൽ പരിശോധനയും, മരുന്നു വിതരണവും ക്യാമ്പിൽ സൗജന്യമായി ലഭ്യമായിരിക്കും. കുമരകം ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ലയൺ അശ്വതി ജോയി പൗവ്വത്ത് അധ്യക്ഷത വഹിക്കും.
പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു ക്യാമ്പ് ഉദ്ഘാടനം ചെയ്യും. മുൻ ഡിസ്ട്രിക്റ്റ് ഗവർണർ ലയൺ ജോയി പൗവ്വത്ത് മുഖ്യാതിഥിയാകും. ശ്വാസകോശമായ സംബന്ധമായ രോഗങ്ങൾ മറ്റു ജനറൽ വിഭാഗങ്ങളിലായി വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാകുന്നതോടൊപ്പം ബി പി , ബി എം ഐ , ജി ആർ ബി എസ് , പി എഫ് റ്റി തുടങ്ങിയ പരിശോധനകളും ക്യാമ്പിൽ ഉണ്ടായിരിക്കുന്നതാണെന്ന് പ്രസിഡന്റ് അശ്വതി ജോയി അറിയിച്ചു.