ലഹരിവിപത്തിന് എതിരെയുള്ള കരുതൽ കൂടിയായി പൂവരണി തിരുഹൃദയ പള്ളിയിലെ തിരുസ്വരൂപ പ്രയാണവും ജപമാല പ്രാർത്ഥനയും.
പൂവരണി തിരുഹൃദയ ഇടവക കൂട്ടായ്മകളുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ നടത്തിയ പരിശുദ്ധ അമ്മയുടെ തിരുസ്വരൂപ പ്രയാണവും ആഘോഷമായ ജപമാല പ്രാർത്ഥനയും ശ്രദ്ധേയമായി.
ഇടവക മുഴുവനും ഹൃദയത്തിലേറ്റിയ പരിശുദ്ധ അമ്മയുടെ തിരുസ്വരൂപ പ്രയാണത്തിന്റെയും ജപമാല പ്രാർത്ഥനയുടെയും പരിസമാപ്തികുറിക്കലായിരുന്നു ഇടവക പള്ളിയിൽ നടന്ന ആഘോഷമായ ജപമാല പ്രാർത്ഥന.
ഇക്കഴിഞ്ഞ ഒക്ടോബർ മാസം മുഴുവൻ പൂവരണി തിരുഹൃദയ ഇടവകയിലെ 31 കൂട്ടായ്മകളിലൂടെ പരിശുദ്ധ അമ്മയുടെ തിരുസ്വരൂപ പ്രയാണവും ജപമാല പ്രാർത്ഥനയും നടത്തിയിരുന്നു. അതിന്റെ പരിസമാപ്തിയായാണ് ഒക്ടോബർ 31 നു വൈകുന്നേരം 6:00 നു പൂവരണി തിരുഹൃദയ ദൈവാലയത്തിൽ ആഘോഷമായ ജപമാല നടന്നത്. വിവിധ ഭക്ത സംഘടനകളും ഇടവകയിലെ കൂട്ടായ്മകളും ജപമാലയ്ക്കു നേതൃത്വം കൊടുത്തു.
ലഹരിക്കെതിരായുള്ള സന്ദേശം വികാരി ഫാ. മാത്യു തെക്കേൽ എല്ലാ കൂട്ടായ്മകളിലും അവതരിപ്പിക്കുകയും ഇടവക മുഴുവനും പഠനവിഷയമാവുകയും ചെയ്തു.
ഇടവക വികാരി ഫാ. മാത്യു തെക്കേലും അസിസ്റ്റന്റ് വികാരി ഫാ. ജീമോൻ പനച്ചിക്കൽകരോട്ടും SH മഠത്തിലെ സിസ്റ്റേഴ്സും 31 കൂട്ടായ്മ ഭാരവാഹികളും യോഗ പ്രതിനിധികളും കൈക്കാരന്മാരും വിവിധ ഭക്ത സംഘടനകളും ആണ് ജപമാലമാസ ദൗത്യത്തിന് നേതൃത്വം നൽകിയത്.