കുന്നോന്നി: നിത്യോപയോഗ സാധനങ്ങളുടെ വില വർധനയ്ക്കെതിരെ കോൺഗ്രസ് പ്രവർത്തകർ നടത്തിയ അരിവില പ്രവചന മത്സരത്തിലെ വിജയിയെ തിരഞ്ഞെടുത്തു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ പ്രതിഷേധമെന്നോണം കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റിയാണ് അരിവില പ്രവചന മത്സരം സംഘടിപ്പിച്ചത്.
30-11-2022 ലെ ഒരു കിലോ ജയ്ഹിന്ദ് അരിയുടെ വില കൃത്യമായി പ്രവചിച്ചത് ഇടമറുക് സ്വദേശി സിബി മോൻ എം.കെ മരുവത്താങ്കലാണ്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി സ്ത്രീകൾ ഉൾപ്പെടെ നൂറു കണക്കിനാളുകളാണ് പ്രവചന മത്സരത്തിൽ പങ്കെടുത്തത്.
ഇത്രയധികം ആളുകൾ പങ്കെടുത്തത് വിലക്കയറ്റിൽ ജനങ്ങൾക്കുള്ള എത്രമാത്രം പ്രതിഷേധമുണ്ടതിന്റെ തെളിവാണെന്ന് കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റി ഭാരവാഹികൾ അഭിപ്രായപ്പെട്ടു.