കാവുംകണ്ടം: കടനാട്ടിൽ പേപ്പട്ടിയുടെ കടിയേറ്റ് പരിക്കേറ്റ സ്കൂൾ കുട്ടികൾ അടക്കം ആറ് പേരുടെ ചികിത്സാച്ചെലവ് പഞ്ചായത്ത് ഏറ്റെടുക്കണമെന്ന് കാവുംകണ്ടം എസ്. എം. വൈ. എം. യൂണിറ്റ് പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു.
കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കന്ററി സ്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന പൊന്നെടുത്താംകുഴിയിൽ ആൽജിൻ, ഏറ്റിയേപ്പള്ളിൽ അർജുൻ എന്നീ നാല് വിദ്യാർത്ഥികൾക്കും മുതിർന്നവർക്കുമാണ് പേപ്പട്ടിയുടെ കടിയേറ്റത്. നിരവധി വളർത്തുമൃഗങ്ങൾക്കും പേപ്പട്ടിയുടെ കടിയേറ്റു. കടനാട് പഞ്ചായത്തിൽ തെരുവ് പട്ടികളുടെ ശല്യം രൂക്ഷമാണ്.
സ്കൂൾ കുട്ടികൾക്കും കാൽ നട യാത്രക്കാർക്കും ഭീക്ഷണിയായി നിരവധി തെരുവ് പട്ടികളാണ് വഴിവക്കിലും വെയ്റ്റിംങ്ങ് ഷെഡിലുമായി കറങ്ങിനടക്കുന്നത്. വഴി യാത്രക്കാർക്ക് ഭീക്ഷണിയാകുന്ന തെരുവ് നായ്ക്കളെ നിയന്ത്രിക്കാനും കാൽനട യാത്രക്കാരുടെ ജീവന് സുരക്ഷിതത്വം നൽകാനും പഞ്ചായത്ത് അധികൃതർ തയ്യാറാകണമെന്ന് കാവുംകണ്ടം എസ്. എം. വൈ. എം. യൂണിറ്റ് ആവശ്യപ്പെട്ടു.