പാലാ: നഗരസഭയുടെ 75-ാം വാർഷികത്തോട് അനുബന്ധിച്ച് നഗരസഭാ ചരിത്രം വിവരിക്കുന്ന ചിത്രപ്രദർശനം സംഘടിപ്പിക്കുന്നതാണെന്ന് നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര അറിയിച്ചു.
നവംബർ 24, 25 തീയതികളിൽ ടൗൺ ഹാളിലായിരിക്കും ചിത്രപ്രദർശനം. മുൻകാല നഗരവീഥികളും, സ്ഥാപനങ്ങളും കച്ചവടസ്ഥലങ്ങളും, ജംഗ്ഷനുകളും പ്രധാന ചടങ്ങുകളുമെല്ലാം വർണ്ണചിത്രങ്ങൾ വഴി പുതുതലമുറയ്ക്ക് കണ്ടറിയാം.
വിദ്യാർത്ഥികൾക്കും ചരിത്രാന്വേഷികൾക്കും ചിത്രപ്രദർശനം കാണുന്നതിന് സൗകര്യമുണ്ട്. പരമാവധി പേർ ഇതു പ്രയോജനപ്പെടുത്തണമെന്ന് ചെയർമാൻ അഭ്യർത്ഥിച്ചു. പ്രവേശനം സൗജന്യമാണ്.