Hot Posts

6/recent/ticker-posts

ട്രാക്ടറിന്റെ എൻജിനിൽ ഉപ്പുകല്ല് വിതറിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു


പാലായ്ക്കടുത്ത് ചേർപ്പുങ്കലിൽ 60 ഏക്കർ പാടശേഖരത്ത് നിലമുഴുതുവാനായി എത്തിയ ട്രാക്ടറിന്റെ എൻജിനിൽ ഉപ്പ് കല്ല് വിതറിയ
പ്രതിയെ കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തു.  ചേർപ്പുങ്കൽ കുമ്മണ്ണാറത്ത് കുഞ്ഞുമോനെ (65) ആണ് കിടങ്ങൂർ പൊലീസ് പിടികൂടിയത്.


കഴിഞ്ഞ 15 ന് വാഴേപീടികയിൽ മാത്തുക്കുട്ടി തോമസിന്റെ 60 ഏക്കർ പാടശേഖരത്തിൽ നെൽകൃഷിയ്ക്കായി എത്തിച്ച ട്രാക്ടറിന്റെ എയർഫിൽട്ടറിലാണ് മൂന്ന് കിലോയോളം ഉപ്പ്കല്ലിട്ട് നിറച്ചത്. 


പാടത്ത് ഉഴവ് നടക്കുന്നിതിനിടെയാണ് ഇയാൾ ട്രാക്ടറിൽ ഉപ്പിട്ടത്. ട്രാക്ടർ സ്റ്റാർട്ടാകാതെ വന്നതിനെ തുടർന്നാണ് ഉപ്പുകല്ല് നിറച്ചതായി കണ്ടത്. തുടർന്ന് കിടങ്ങൂർ പൊലീസിൽ പരാതി നൽകി.


ക്ഷീരകർഷകനാണ് പിടിയിലായ കുഞ്ഞുമോൻ. പാടശേഖരം പൂർണ്ണമായും നെൽകൃഷിയ്ക്കായി ഉഴുത് മറിക്കുന്നതിനെ തുടർന്ന് ആട്, പശു, പോത്ത് തുടങ്ങിയ വളർത്തുമൃഗങ്ങൾക്കുള്ള പുല്ല് ലഭിക്കാതെയാകുമെന്ന ആശങ്കയെ തുടർന്നാണ് ട്രാക്ടറിൽ ഉപ്പിട്ടതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.


ട്രാക്ടറിന്റെ അറ്റകുറ്റപ്പണികൾക്കായുള്ള നഷ്ടപരിഹാരമായി 11000 രൂപ കുഞ്ഞുമോൻ മാത്തുക്കുട്ടിയ്ക്ക് നൽകണമെന്ന നിബന്ധനയിൽ എസ്.ഐയുടെ സാന്നിദ്ധ്യത്തിൽ കേസ് ഒത്തുതീർപ്പിലാക്കി.

കേസിൽ ശക്തമായ സമ്മർദ്ദം പോലീസ് നേരിട്ടിരുന്നു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ സ്ഥലം സന്ദർശിക്കുകയും കർഷകന്
പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.

Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ