Hot Posts

6/recent/ticker-posts

റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കും: മാണി സി കാപ്പൻ


പാലാ: ശബരിമല മണ്ഡല തീർത്ഥാടനത്തിനു മുമ്പായി പാലാ മണ്ഡലത്തില വിവിധ റോഡുകളിലെ അറ്റകുറ്റപണികൾ പൂർത്തിയാക്കുമെന്ന് മാണി സി കാപ്പൻ എം.എൽ.എ അറിയിച്ചു. കടപ്പാട്ടൂർ മഹാദേവ ക്ഷേത്രത്തിലേയ്ക്കുള്ള വഴിയുടെ ഇരുവശവും കാടുകൾ വെട്ടിതെളിയ്ക്കുന്ന പ്രവൃത്തി ഈയാഴ്ച പൂർത്തീകരിക്കും.


ലൈറ്റുകൾ സ്ഥാപിക്കുന്നതിന് പോസ്റ്റുകൾ ഇട്ട് ലൈൻ വലിയ്ക്കുന്നതിന് പഞ്ചായത്തിന്റെ ഭരണസമിതിയുടെ തീരുമാനത്തിൽ അടിസ്ഥാനത്തിൽ വൈദ്യുത മന്ത്രിയോട് ആവശ്യപ്പെടും. പാലാ ബൈപാസ് റോഡ് ഇലക്ട്രിക്കൽ പോസ്റ്റുകൾ ടെലഫോൺ കേബിൾ വാട്ടർ അതോറിറ്റി പൈപ്പ് എന്നിവ ഈയാഴ്ച തന്നെ നീക്കം ചെയ്ത് ടാറിംഗ് ജോലികൾ ആരംഭിക്കും. 



സൂര്യാ ലോഡ്ജിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റുന്ന ജോലിയും ഇതോടൊപ്പം ആരംഭിക്കും.റിവർവ്യൂ റോഡ് എക്സ്റ്റെൻഷൻ 480 മീറ്റർ പൂർത്തീകരിച്ചിട്ടുണ്ട്. നിലവിലുള്ള റിവർ വ്യൂ റോഡിന്റെ അറ്റകുറ്റപണികൾ ചീഫ് ടെക്നിക്കൽ എക്സാമിനറിന്റെ സാങ്കേതിക പരിശോധനയ്ക്ക് ശേഷം ആരംഭിക്കും. 


കളരിയാമാക്കൽ പാലത്തിന് അപ്രോച്ച് റോഡിനുള്ള സ്ഥലം ഏറ്റെടുക്കുന്നതിന് നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചു. പാറപ്പള്ളി മുതൽ 12-ാം മൈൽ വരെയുള്ള ഭാഗം കിഫ്ബിയിൽ ഫണ്ട് ഉപയോഗിച്ച് പൂർത്തിയാക്കും.


പാലാ നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പ് റോഡ്,കെട്ടിടം,പാലം ,കെ.എസ്.റ്റി.പി എന്നീ വിഭാഗം ഉദ്യോഗസ്ഥരുടെ പ്രതിമാസ അവലോകന യോഗത്തിന് ശേഷമാണ് എം.എൽ.എ ഇക്കാര്യങ്ങൾ അറിയിച്ചത്. യോഗത്തിൽ പി.ഡബ്ല്യൂ.ഡി എക്സിക്യുട്ടീവ് എൻജിനീയർമാർ, അസി.എക്സിക്യുട്ടീവ് എൻജിനീയർമാർ അസി. എൻജിനീയർമാർ, മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് മീനാഭവൻ, പൊതുപ്രവർത്തകർ, ജനപ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
സ്ഥാപന ഉടമകൾ ഇനി ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പണിപാളും!
കിടങ്ങൂര്‍ പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് എൽ ഡി എഫ്
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
171 ഇടവകകളെ ഏകോപിപ്പിച്ച്‌ പാലായിൽ മഹാസമ്മേളനം നടന്നു; മാരക ലഹരി വസ്തുക്കള്‍ക്ക് മുമ്പില്‍ സര്‍ക്കാര്‍ പകച്ചുനില്‍ക്കുന്നു എന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
സൗജന്യ കരിയർ ഗൈഡൻസ് സെമിനാർ പാലായിൽ നടന്നു
പൊലീസുകാരൻ തൂങ്ങി മരിച്ച നിലയിൽ; സംഭവം പത്തനംതിട്ടയിൽ
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ
പാലാ നഗരസഭ ഓപ്പൺ ജിം തുറന്നു