കോട്ടയം: 69-ാമത് അഖിലേന്ത്യാ സഹകരണവാരാഘോഷത്തിന്റെ കോട്ടയം ജില്ലാ തല സമാപനം തിരുനക്കര മൈതാനത്ത് നടന്നു.
സഹകരണ മേഖലയുടെ വളർച്ച വിളിച്ചോതുന്ന ഫ്ളോട്ടുകൾ ഉൾപ്പെടുന്ന വർണാഭമായ സഹകരണ ഘോഷയാത്ര പോലീസ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച് തിരുനക്കര മൈതാനത്ത് സമാപിച്ചു.
റോളർ സ്‌കേറ്ററിങ്, മയിലാട്ടം, കരകാട്ടം, പഞ്ചവാദ്യം, ബാൻഡ് മേളം, വർണക്കുടകൾ എന്നിവയുടെ അകമ്പടിയോടെ വൻ ജനപങ്കാളിത്തത്തോടെയായിരുന്നു ഘോഷയാത്ര.