Hot Posts

6/recent/ticker-posts

റബ്ബർ കർഷകരെ സംരക്ഷിക്കണം: പി സി ജോർജ്


ഇടതു സർക്കാർ പ്രകടനപത്രിയിൽ റബർ കർഷകർക്ക് വാഗ്ദാനം ചെയ്ത 250 രൂപ തറവില നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ജനപക്ഷം (സെക്കുലർ) ചെയർമാൻ പി.സി ജോർജും ജനപക്ഷം പ്രവർത്തകരും കോട്ടയം കളക്ട്രേറ്റിന് മുന്നിൽ ഉപവാസ സമരം നടത്തി. 


റബ്ബർ ഉൽപ്പാദക സംഘങ്ങളുടെ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ.സുരേഷ് കോശി മുഖ്യ പ്രഭാഷണം നടത്തി. റബ്ബർ സബ്‌സിഡി നൽകുന്നതിനുള്ള  വെബ്സൈറ്റ് പ്രവർത്തനരഹിതമായിട്ട് നാളുകളായി. 250 രൂപ സബ്സിഡി നൽകുമെന്ന് പറഞ്ഞ് അധികാരത്തിലെത്തി രണ്ടു വർഷക്കാലമായിട്ടും സർക്കാർ കർഷകരെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. 



റബ്ബർ കാർഷിക മേഖലയെ പ്രതിനിധീകരിക്കുന്ന കേരള കോൺഗ്രസ് (എം) ഈ വിഷയത്തിൽ സ്വീകരിക്കുന്ന മൗനം ലജ്ജാകരമാണ്. റബ്ബറിന്റെ വിലതകർച്ചയിൽ സർക്കാരിന്റെ അടിയന്തിര ഇടപെടൽ ഉണ്ടായില്ലെങ്കിൽ കർഷകരെ സംഘടിപ്പിച്ച് ശക്തമായ പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കുമെന്നും പി സി ജോർജ് പറഞ്ഞു.



അഡ്വ.ജോർജ് ജോസഫ്, പ്രൊഫ.സെബാസ്റ്റ്യൻ ജോസഫ്, സെബി പറമുണ്ട, പ്രൊഫ.ജോസഫ് റ്റി ജോസ്, അഡ്വ.ഷൈജോ ഹസ്സൻ, കെ എഫ് കുര്യൻ, അഡ്വ.ഷോൺ ജോർജ്, ജോർജ് വടക്കൻ, സജി എസ് തെക്കേൽ, അഡ്വ.സുബീഷ് ശങ്കർ, ഇ.ഒ ജോൺ, ബെൻസി വർഗീസ്, ജോൺസൺ കൊച്ചുപറമ്പിൽ, സുരേഷ് പലപ്പൂർ, സച്ചിൻ ജെയിംസ്, മാത്യു കൊട്ടാരം, സിറിൽ നരിക്കുഴി, ജോസ് ഫ്രാൻസിസ്, തോമസ് വടകര, ടോമി ഈറ്റത്തോട്, നസീർ വയലുംതലക്കൽ, കൃഷ്ണരാജ് പായിക്കാട്ട്, റെനീഷ് ചൂണ്ടച്ചേരി, സജി കുരീക്കാട്ട്, സണ്ണി കദളിക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.


Reactions

MORE STORIES

അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്ത്‌ പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും മാർച്ച്‌ 30 ന്
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
പ്രവിത്താനം സെന്റ് മൈക്കിൾസിൽ അവധിക്കാല കായിക പരിശീലനം ആരംഭിച്ചു