കാവുംകണ്ടം: കാവുംകണ്ടം നിവാസികൾക്ക് ബസ് സൗകര്യം ഇല്ലാത്തതിനാൽ യാത്രാക്ലേശം രൂക്ഷമായി അനുഭവിക്കുന്ന സാഹചര്യമാണ് ഉള്ളതെന്ന് കാവുംകണ്ടം എ കെ സി സി, മാതൃവേദി യൂണിറ്റ്.
നാട്ടുകാരുടെ ആവശ്യം പരിഗണിച്ചുകൊണ്ട് പാലാ ഡിപ്പോയിൽ നിന്ന് കെ എസ് ആർ ടി സി ബസ് സർവീസ് നടത്തിയിരുന്നു. പ്രദേശവാസികൾക്ക് ഏറെ അനുഗ്രഹമായിരുന്നു കെ എസ് ആർ ടി സി സർവീസ്. നല്ല കളക്ഷനും ലഭിച്ചിരുന്നു. എന്നാൽ പ്രത്യേക സാഹചര്യത്തിൽ വർഷങ്ങൾക്ക് മുൻപ് കെ എസ് ആർ ടി സി ബസ് നിർത്തലാക്കി.
തന്മൂലം സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് ബുദ്ധിമുട്ടായി മാറി. ഇപ്പോൾ രണ്ട് സ്വകാര്യ ബസുകളാണ് സർവീസ് നടത്തുന്നത്.