കാവുംകണ്ടം: ചെറുപുഷ്പ മിഷൻ ലീഗ് കാവുംകണ്ടം ശാഖയുടെ ആഭിമുഖ്യത്തിൽ മാർ സെബാസ്റ്റ്യൻ വയലിൽ പിതാവിന്റെ മുപ്പത്തിയാറാം ചരമവാർഷിക അനുസ്മരണ സമ്മേളനം നടത്തി. ജോൺ കോഴിക്കോട്ട് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.
വികാരി ഫാ.സ്കറിയ വേകത്താനം ആമുഖപ്രഭാഷണം നടത്തി. ആൻ മരിയ ചാലിൽ അനുസ്മരണ പ്രസംഗം നടത്തി.വയലിൽ പിതാവിന്റെ ജീവ ചരിത്രത്തെ ആസ്പതമാക്കി ക്വിസ് മത്സരവും നടത്തി. തുടർന്ന് സൺഡേ സ്കൂളിലെ ബ്ലൂ ഹൗസിന്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
ദിയാ ഡേവിസ് കല്ലറക്കൽ, ഡ്യൂണ കണ്ണഞ്ചിറ, അനിക ജിബി കൊല്ലപ്പള്ളിൽ, അൽഫോൻസാ തെക്കേമടത്തിൽ, എന്നിവർ പ്രസംഗിച്ചു. അജോ ബാബു വാദ്യാനത്തിൽ, തെരെസ് കൊന്നക്കൽ, സിസ്റ്റർ ക്രിസ്റ്റീൻ പാറേന്മാക്കൽ, ബിൻസി ഞള്ളായിൽ, റിസ്സി ഞള്ളായിൽ, ഹെഡ്മാസ്റ്റർ സണ്ണി വാഴയിൽ, ജോയൽ ആമിക്കാട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.