പൂഞ്ഞാർ: നാടെങ്ങും ഫുട്ബോൾ ആവേശം ഉയരുമ്പോൾ എംഎൽഎയോട് കളിക്കാൻ ഫുട്ബോൾ വാങ്ങി തരുമോ എന്ന് ചോദിച്ച ഈരാറ്റുപേട്ട തേവരുപാറയിൽ ഉള്ള കൊച്ചു മിടുക്കൻ മുഹമ്മദ് ഫാസിലിന് പൂഞ്ഞാർ എംഎൽഎ ഫുട്ബോൾ സമ്മാനിച്ചു.
എംഎൽഎ ഫാസിലിന്റെയും കൂട്ടുകാരുടെയും ആവേശത്തിനൊപ്പംകൂടി. അവരുടെ കൂടെ സമയം ചിലവഴിച്ച്, എല്ലാവർക്കും മിഠായിയും വിതരണം ചെയ്തിട്ടാണ് എംഎൽഎ മടങ്ങിയത്.