പുതിയ സംവിധാനങ്ങൾ തൊഴിലിനെ ബാധിക്കുമെന്ന കടുത്ത ആശങ്കയിലാണ് ആധാരം എഴുത്ത് മേഖലയിൽ ജോലി ചെയ്യുന്നവർ.
ആധാരം എഴുത്ത് തൊഴിൽ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ആധാരം എഴുത്ത് അസോസിയേഷൻ പാലാ യൂണിറ്റ് മീനച്ചിൽ സബ് രജിസ്ട്രാർ ഓഫീസിന് മുൻപിൽ ധർണയും ഉപരോധവും നടത്തി.
പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി ആധാരം എഴുത്തുകാർ പണിമുടക്കി. ടെംപ്ലേറ്റ് സംവിധാനം ഉപേക്ഷിക്കുക, ഒരു രാജ്യം ഒരു രജിസ്ട്രേഷൻ പദ്ധതി ഉപേക്ഷിക്കുക, അണ്ടർ വാല്യുവേഷൻ നടപടികൾ അവസാനിപ്പിക്കുക, ആധാരം എഴുത്ത് തൊഴിൽ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
മീനച്ചിൽ സബ് രജിസ്റ്റർ ഓഫീസ് പടിക്കൽ നടത്തിയ പ്രതിഷേധ പരിപാടി അസോസിയേഷൻ പാലാ യൂണിറ്റ് അംഗം ഹരിപ്രസാദ് വി നായർ ഉദ്ഘാടനം ചെയ്തു. ഈ മേഖലയിൽ ജോലി ചെയ്യുന്ന രണ്ട് ലക്ഷത്തോളം ആളുകളുടെ തൊഴിൽ സംരക്ഷിക്കണമെനന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.