Hot Posts

6/recent/ticker-posts

മരങ്ങാട് വെള്ളക്കെട്ട് ദുരിതം; പരാതി പറഞ്ഞിട്ടും നടപടിയില്ല


രാമപുരം മരങ്ങാട് വെള്ളക്കെട്ട് മൂലം ദുരിതത്തിലായി നാട്ടുകാർ.മരങ്ങാട് പാലത്തിന് സമീപം സ്വകാര്യ വ്യക്തി ഓട മണ്ണിട്ട് നികത്തിയത് മൂലമാണ് ഇത്തരതിൽ വെള്ളക്കെട്ട് ദുരിതം ഉണ്ടായതെന്നാണ് പ്രദേശവാസികൾ പറയുന്നത്. പലതവണ പരാതിപ്പെട്ടിട്ടും പ്രശ്നത്തിന് പരിഹാരം കാണാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന ആരോപണം ശക്തമാണ്. 


രാമപുരം- ഐങ്കൊമ്പ് റോഡിൽ മരങ്ങാട് പാലത്തിന് സമീപമാണ് വെള്ളക്കെട്ട്. എപ്പോൾ മഴ പെയ്താലും ഇതാണ് ഇവിടുത്തെ സ്ഥീിതി.. മാസങ്ങളായി ഈ ദുരിതം അനുഭവിക്കുകയാണ് ഇവിടുള്ളവരും ഇതിലെ കടന്നുപോകുന്നവരും. പാലാ - തൊടുപുഴ റോഡിനെയും രാമപുരം ടൗണിനെയും ബന്ധിപ്പിക്കുന്ന ഒരു പ്രധാന റോഡാണിത്.
  





ചെറിയ മഴപെയ്യുമ്പോൾ തന്നെ ഇവിടെ വലിയ വെള്ളക്കെട്ടാണ് ഉണ്ടാകുന്നത്. 
വെള്ളം കെട്ടി നിൽക്കുന്ന സ്ഥലത്ത് രണ്ടുവശത്തും വലിയ വളവുകളാണുള്ളത്. ആയതിനാൽ പലപ്പോഴും ദൂരദേശങ്ങളിൽ നിന്നും എത്തുന്ന വാഹനങ്ങൾ പരിചയമില്ലാതെ വേഗത്തിൽ വെള്ളത്തിലൂടെ പോകുമ്പോൾ റോഡിലൂടെ പോകുന്ന യാത്രക്കാരുടെ ദേഹത്തേയ്ക്ക് വെള്ളം തെറിക്കുന്നത് പതിവാണ്. 


കാൽനടക്കാർക്കും മറ്റെല്ലാ വാഹനയാത്രികർക്കും ഇത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെങ്കിലും ഇരുചക്ര വാ​ഹനയാത്രികരുടെ ദുരിരം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. വെള്ളക്കെട്ട് മൂലം നിരവധി വാഹനാപകടങ്ങളാണ് ഇവിടെ ഉണ്ടായത്.ഇരുചക്ര വാഹനങ്ങളാണ് ഇവിടെ കൂടുതലായും അപകടത്തിൽപെടുന്നത്. വെള്ളത്തിൽ ഇറങ്ങി നടന്നുപോകുന്ന കാൽനടയാത്രക്കാർക്ക് വിഷജന്തുക്കളുടെ ആക്രമണവും ഉണ്ടാകാറുണ്ട്.


നേരത്തെ വെള്ളം ഓടയിലൂടെ ഒഴുകി മരങ്ങാട് തോട്ടിൽ വീണുകൊണ്ടിരുന്നതാണ്. എന്നാൽ സ്വകാര്യ വ്യക്തി സ്വാർത്ഥ താൽപര്യത്തോടെ നിലം മണ്ണിട്ടുപൊക്കി വെള്ളം ഒഴുകിക്കൊണ്ടിരുന്ന ഓട നികത്തി കളയുകയാണുണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു. കാലകാലങ്ങളായി ജനസേവനം നടത്തേണ്ട രാമപുരത്തെ ഉദ്യോഗസ്ഥന്മാരാരും ഇതിനെതിരെയാതൊരുവിധ നടപടികളും സ്വീകരിച്ചിട്ടില്ല. അപകടത്തിൽ ഒരു ജീവനെങ്കിലും നഷ്ടപ്പെട്ടാൽ മാത്രമേ പ്രശ്‌നത്തിൽ ഇടപെടാൻ അധികാരികൾ തയ്യാറാവുകയുള്ളു എന്നും നാട്ടുകാർ പരാതിപ്പെടുന്നു.

Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു