Hot Posts

6/recent/ticker-posts

ഭാര്യയെ വീഡിയോ കോളിൽ വിളിച്ച് തൂങ്ങിമരിക്കാൻ പോകുന്നുവെന്ന് പറഞ്ഞ് യുവാവ് ജീവനൊടുക്കി


തൊടുപുഴ :ഭാര്യയെ വീഡിയോ കോള്‍ ചെയ്ത് ഭർത്താവ് ജീവനൊടുക്കി. കട്ടപ്പന സ്വദേശി കുന്നേല്‍ ജയ്സണ്‍ (25) ആണ് മരിച്ചത്.  തിങ്കളാഴ്ച വൈകുന്നേരം നാലോടെ തൊടുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസിന് സമീപം ഡയറ്റ് ക്വാര്‍ട്ടേഴ്സിലായിരുന്നു സംഭവം.


കഴുത്തില്‍ കുരുക്കിട്ട് തൂങ്ങിമരിക്കാന്‍ പോകുകയാണെന്ന് ഭാര്യയെ വീഡിയോകോളില്‍ വിളിച്ചറിയിച്ച്‌ ആണ് യുവാവ് ജീവനൊടുക്കിയത്.ജീവനൊടുക്കാന്‍ പോകുകയാണെന്ന് ഇയാള്‍ വിളിച്ചുപറഞ്ഞ വിവരം ഭാര്യ ഇയാള്‍ക്കൊപ്പം പഠിച്ച ഏറ്റുമാനൂരിലുള്ള യുവാവിനെ അറിയിച്ചു. ഇയാള്‍ ജയ്സണെ പലതവണ വിളിച്ചെങ്കിലും ഫോണെടുത്തില്ല.


തുടര്‍ന്ന് ഇയാള്‍ ഹൈദരാബാദിലുള്ള സുഹൃത്തിനെ വിളിച്ചു വിവരം പറഞ്ഞു. ഇയാള്‍ തൊടുപുഴ എസ്.ഐ. ബൈജു പി.ബാബുവിനെ വിളിച്ച്‌ സഹായം അഭ്യര്‍ഥിച്ചു. പോലീസ് സംഘവും അഗ്നിരക്ഷാസേനയും ക്വാര്‍ട്ടേഴ്സില്‍ എത്തിയപ്പോള്‍ ജയ്സണ്‍ തൂങ്ങിയനിലയിലായിരുന്നു. കെട്ടഴിച്ച്‌ അഗ്‌നിരക്ഷാസേനാ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 


മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് .ജയ്സന്റെ അമ്മ ഡയറ്റില്‍ ജീവനക്കാരിയാണ്. ഭാര്യ തിരുവനന്തപുരത്തെ വീട്ടിലായിരുന്നതിനാല്‍ ക്വാര്‍ട്ടേഴ്സില്‍ ഇയാള്‍ തനിച്ചായിരുന്നു.


Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു