വാഗമണ്‍: യുവതി ജീവനൊടുക്കിയ സംഭവത്തിൽ പ്രേരണക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ. വാഗമൺ കോലാഹലമേട് ശങ്കുശേരിൽ ശരത് ശശികുമാർ (31) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ജൂലൈ 12നാണ് ശരത്തിന്റെ വീട്ടിൽ ഭാര്യ രമ്യ (ശരണ്യ - 28) ജീവനൊടുക്കിയത്. ഗാര്‍ഹികപീഡനത്തെത്തുടര്‍ന്നാണു ശരണ്യ മരിച്ചതെന്നു പരാതി ഉയര്‍ന്നിരുന്നു.
ശരത്തില്‍ നിന്നു നിരന്തരം മാനസിക പീഡനവും ഉപദ്രവവും രമ്യ നേരിട്ടിരുന്നതായി അന്വേഷണത്തില്‍ വെളിപ്പെട്ടെന്നു പൊലീസ് പറഞ്ഞു. ഒരു വര്‍ഷം മുന്‍പാണു ശരത്തിന്റെയും ശരണ്യയുടെയും വിവാഹം നടന്നത്.