തീക്കോയി ഗ്രാമപഞ്ചായത്ത് ആനിയളപ്പ് ഭാഗത്ത് വലരി തോട്ടിൽ ശുചിമുറി മാലിന്യം തള്ളിയ സംഭവം അന്വേഷണം പുരോഗമിക്കുന്നു. നടക്കലുള്ള സ്വകാര്യ ലോഡ്ജിൽ നിന്നാണ് കക്കൂസ് മാലിന്യം രണ്ടു ദിവസങ്ങളിലായി ടാങ്കർ ലോറിയിൽ കയറ്റി ആനിയിളപ്പിലെ തോട്ടിൽ നിക്ഷേപിച്ചത്.
സെപ്റ്റിക് ടാങ്ക് ക്ലീനിങ് ഏജൻസിയുടെ പത്രപരസ്യം കണ്ടാണ് ലോഡ്ജ് ഉടമ 40,000 രൂപ നൽകി കുമരകത്തുള്ള ഏജൻസിക്ക് മാലിന്യം നീക്കം ചെയ്യുവാൻ കരാർ നൽകിയത്. ലോഡ്ജ് ഉടമ വിവരങ്ങൾ ഈരാറ്റുപേട്ട പോലീസിന് കൈമാറിയിട്ടുള്ളതായി അറിയുന്നു.
ശുചിമുറി മാലിന്യം തള്ളിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് തീക്കോയി ഗ്രാമപഞ്ചായത്ത് ഈരാറ്റുപേട്ട പോലീസിന് പരാതി നൽകിയിട്ടുണ്ടെന്ന് പ്രസിഡന്റ് കെ സി ജയിംസ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയറാണി തോമസ്കുട്ടി, സെക്രട്ടറി ആർ സുമാ ഭായി അമ്മ എന്നിവർ അറിയിച്ചു.