കോട്ടയം: പാലാ പൊൻകുന്നം റോഡിൽ അഞ്ചാംമൈലിൽ നിയന്ത്രണം വിട്ട കാർ കാൽ നടയാത്രക്കാരിയെ ഇടിച്ചു വീഴ്ത്തിയ ശേഷം മറിഞ്ഞു.
സ്ത്രീ തൽക്ഷണം മരിച്ചു. മിനി വേണു (49) ആണ് മരിച്ചത്. ശബരിമലയിൽ നിന്നും മടങ്ങിയ വാഹനമാണ് ഇടിച്ചു മറിഞ്ഞത്.
വാഹനത്തിലുള്ളവർക്കും പരിക്കേറ്റു. സംഭവത്തിന് ശേഷം രക്ഷപെട്ട ഡ്രൈവറെ പാലായിൽ നിന്നും പോലീസ് പിടികൂടി.