Hot Posts

6/recent/ticker-posts

തൊടുപുഴയിൽ വാഹനാപകടത്തിൽ ഈരാറ്റുപേട്ട സ്വദേശിനിയുടെ മകളും മരിച്ചു


ചൊവ്വാഴ്ച തൊടുപുഴയിൽ വാഹനാപകടത്തിൽ മരണപ്പെട്ട  ഈരാറ്റുപേട്ട സ്വദേശിനിയുടെ മകളും മരിച്ചു. നടക്കൽ സലഫി നഗർ സ്വദേശിനി പുത്തൻപറമ്പിൽ റെജീന ഹസ്സൻ (58) ആണ് മരിച്ചത്.


മകൾ ഫാത്തിമ (15) പിന്നീട് ആശുപത്രിയിൽ മരണപ്പെട്ടു. തൊടുപുഴ ഒളമറ്റം പെരുക്കോണിയിലാണ് അപകടം ഉണ്ടായത്. കാർ, സ്കൂട്ടർ, ഓട്ടോ, എന്നീ വാഹനങ്ങൾ ആണ് അപകടത്തിൽപ്പെട്ടത്. 




അപകടത്തിൽപ്പെട്ട ഓട്ടോയിലാണ് റെജീന ഉണ്ടായിരുന്നത്. ഒപ്പം യാത്ര ചെയ്ത മറ്റ് നാല് യാത്രക്കാർക്ക് സാരമായി പരിക്കേറ്റു. മൂവാറ്റുപുഴയിൽ പോയി ഈരാറ്റുപേട്ടക്ക് മടങ്ങുകയായിരുന്നു ഓട്ടോയിൽ ഉണ്ടായിരുന്നവർ.



ഓടിക്കൂടിയ നാട്ടുകാരും മറ്റ് വാഹനങ്ങളിൽ എത്തിയവരും പരിക്കേറ്റവരെ വാഹനത്തിൽ നിന്നും പുറത്തെടുത്ത് ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഏറെനേരം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. 


സംഭവം അറിഞ്ഞ് തൊടുപുഴയിൽ നിന്നും പോലീസ് എത്തി റോഡിൽ നിന്നും വാഹനം നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. തൊടുപുഴ അഗ്നി രക്ഷാ സേനയും സ്ഥലത്തെത്തിയിരുന്നു.  

പരേതനായ പി കെ ഹസ്സൻ ആണ് റജീനയുടെ ഭർത്താവ്. മൃതദേഹങ്ങൾ തൊടുപുഴയിലെ ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് (ബുധനാഴ്ച) ഉച്ചക്ക്  ശേഷം ഈരാറ്റുപേട്ട പുത്തൻപ്പള്ളിയിൽ ഖബറടക്കും.
 
മക്കൾ: നാസിയ ഹസ്സൻ (നഴ്സ് ഇടുക്കി മെഡിക്കൽ കോളേജ്), സാനിയ നദീർ, മനാഫ്, മാഹിൻ, ഫാത്തിമ (അപകടത്തിൽ മരണപ്പെട്ടു), മരുമക്കൾ  ഷെഫീക് (20 ഏക്കർ), നദീർ (പീരുമേട് പോലീസ് സ്റ്റേഷൻ), ആഷ്നാ (മുണ്ടക്കയം).

Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ