പാലായിൽ നിയന്ത്രണം വിട്ട ഓട്ടോ ബസിലിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു.പാലാ മാർക്കറ്റിന് അടുത്തുള്ള അഡാർട്ട് ജംഗ്‌ഷനിലാണ് അപകടമുണ്ടായത്. ഇന്ന് (ചൊവ്വാഴ്ച) രാവിലെ 10 മണിയോടെയാണ് അപകടം ഉണ്ടായത്.
പാലാ ഭാഗത്തേക്ക് പോയ ദേവമാതാ എന്ന സ്വകാര്യ ബസ് ആളെ കയറ്റാനായി നിർത്തിയപ്പോൾ നിയന്ത്രണം വിട്ടു വന്ന ഓട്ടോ ബസിന്റെ പിറകു വശത്ത് ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സോണി കുരുവിള (55) എന്ന ഓട്ടോ ഡ്രൈവറെ വളരെ ശ്രമകരമായാണ് നാട്ടുകാർ പുറത്തെടുത്തത്. ഇദ്ദേഹത്തെ പാലാ ജനറൽ ആശുപത്രിയിലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.