Hot Posts

6/recent/ticker-posts

മദ്യവിലയും വർദ്ധിപ്പിക്കാൻ നീക്കം; വില വര്‍ധിപ്പിക്കുന്നതിനുള്ള കരട് ബില്ലിന് അംഗീകാരം


വിദേശമദ്യം ഉത്പാദിപ്പിക്കുന്ന കമ്പനികളുടെ വിറ്റുവരവ് നികുതി ഒഴിവാക്കുന്നതിനും ഇതുമൂലം സര്‍ക്കാരിനുണ്ടാകുന്ന നഷ്ടം നികത്തുന്നതിനായി മദ്യവില വര്‍ധിപ്പിക്കാനുമുള്ള പൊതുവില്‍പന നികുതി ഭേദഗതി ബില്ലിന്‍റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം. 


മദ്യത്തിന്‍റെ പൊതുവില്പന നികുതിയില്‍ നാലു ശതമാനം വര്‍ധനയാണു വരുത്തുന്നത്. ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു ഗവര്‍ണറുടെ അംഗീകാരം നേടുന്നതോടെ സംസ്ഥാനത്തു മദ്യത്തിന്‍റെ വില ഉയരും.


നിലവില്‍ 247 ശതമാനമാണു മദ്യത്തിന്‍റെ നികുതി. വര്‍ധന പ്രാബല്യത്തില്‍ വരുന്നതോടെ 251 ശതമാനമായി ഉയരും. സംസ്ഥാനത്ത് വിദേശമദ്യം ഉത്പാദിപ്പിക്കുന്ന കന്പനികളുടെ അഞ്ചു ശതമാനം വിറ്റുവരവ് നികുതിയാണ് ഒഴിവാക്കിയത്. ഇതുമൂലം മദ്യ കമ്പനികള്‍ക്ക് പ്രതിവര്‍ഷം 170 കോടി രൂപയുടെ അധിക ലാഭമുണ്ടാകും.


വില്പന നികുതിയില്‍ നാലു ശതമാനം ഉയര്‍ത്തുന്നതിനൊപ്പം ബിവറേജസ് കോര്‍പറേഷന്‍റെ കൈകാര്യച്ചെലവിനത്തിനുള്ള തുക ഒരു ശതമാനം കൂട്ടാനും തീരുമാനിച്ചിരുന്നു. കൈകാര്യച്ചെലവ് ഉയര്‍ത്താന്‍ എക്സിക്യൂട്ടീവ് ഉത്തരവു മതി. ഇതും മദ്യവില വര്‍ധനയ്ക്കിടയാക്കും.


അതിനിടെ, മദ്യക്കമ്പനികളുടെ വിറ്റുവരവ് നികുതി സര്‍ക്കാര്‍ ഒഴിവാക്കിയതിനു പിന്നില്‍ അഴിമതിയുണ്ടെന്നും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നുമുള്ള ആരോപണം പ്രതിപക്ഷം ഉന്നയിച്ചു കഴിഞ്ഞു.വരും ദിവസങ്ങളില്‍ ഇതു വിവാദങ്ങള്‍ക്കും ഇടയാക്കും.

Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
സ്ഥാപന ഉടമകൾ ഇനി ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പണിപാളും!
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
കിടങ്ങൂര്‍ പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് എൽ ഡി എഫ്
171 ഇടവകകളെ ഏകോപിപ്പിച്ച്‌ പാലായിൽ മഹാസമ്മേളനം നടന്നു; മാരക ലഹരി വസ്തുക്കള്‍ക്ക് മുമ്പില്‍ സര്‍ക്കാര്‍ പകച്ചുനില്‍ക്കുന്നു എന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
പൊലീസുകാരൻ തൂങ്ങി മരിച്ച നിലയിൽ; സംഭവം പത്തനംതിട്ടയിൽ
സൗജന്യ കരിയർ ഗൈഡൻസ് സെമിനാർ പാലായിൽ നടന്നു
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ
പാലാ നഗരസഭ ഓപ്പൺ ജിം തുറന്നു