Hot Posts

6/recent/ticker-posts

അരുവിത്തുറയുടെ പ്രിയപുത്രൻ ജെയ്ക് ബിജോയി വെള്ളുക്കുന്നേലിനെ ആദരിച്ചു


അരുവിത്തുറ: അയ്യപ്പനും കോശിയും എന്ന സിനിമയിലുടെ നഞ്ചിയമ്മ എന്ന സാധാരണ സ്ത്രിയ്ക്ക് ദേശീയ പുരസ്കാരം വാങ്ങി കൊടുത്ത ജെയ്ക് ബിജോയി വെള്ളുക്കുന്നേലിനെ അരുവിത്തുറ പള്ളി ആദരിച്ചു. പാലാ പള്ളി തിരുപ്പള്ളി എന്ന ഗാനത്തിന് സംഗീതം നൽകി തൻ്റെ നാടിനോടുള്ള സ്നേഹം. മുറുകെ പിടിച്ചയാളാണ് ജെയ്ക്. 


അരുവിത്തുറ പള്ളിയുടെ സാമൂഹിക, സാംസ്കാരിക  ആത്മീയ കർമ്മ പരിപാടിയായ സഹദയുടെ ഭാഗമായ സുകൃത യുവത്വ വേദിയാണ് പരിപാടി സംഘടിപ്പിച്ചത്. ഇക്കോ ദി വോയ്സ് ഓഫ് ഗോഡ് എന്ന പേരിൽ നടത്തിയ പരിപാടിയിൽ യുവാക്കൾക്ക് വ്യക്തിത്വ വികസന ക്ലാസും കൾച്ചറൽ പ്രോഗ്രാമും  ഉണ്ടായിരുന്നു. 



അരുവിത്തുറ പള്ളി വികാരി ഫാ അഗസ്റ്റിൻ പാലയ്ക്കപറമ്പിലിൻ്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം ജെയ്ക് ബിജോയി ഉദ്ഘാടനം ചെയ്തു. സഹദ ജനറൽ കൺവീനർ ഡോ. റെജി മേക്കാടൻ മെമൻ്റൊ നൽകി ജെയ്ക്ക് ബിജോയിയെ ആദരിച്ചു. 


ഫാ.ആൻ്റണി തോട്ടക്കര, ഡിറ്റോ തോട്ടത്തിൽ, ബെനിസൺ സണ്ണി, മാമ്മൻ മാത്യു ജേക്കബ് എന്നിവർ പ്രസംഗിച്ചു. അരുവിത്തുറ വെള്ളൂക്കുന്നേൽ ബി ജോയി ജേക്കബിൻ്റെ മൂത്ത പുത്രനാണ് ജെയ്ക് . 


ജെയ്ക് സംവിധാനം ചെയ്ത 'പറയുവാനിതാദ്യമായി' എന്ന സിനിമാഗാനം പാടിയപ്പോൾ യുവാക്കൾ കരഘോഷത്തോടെ അഭിനന്ദിച്ചു.

Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു