Hot Posts

6/recent/ticker-posts

യാചകർക്ക് പുനരധിവാസം നൽകി പാലാ നഗരസഭ


പാലാ ന​ഗരത്തിലെ വിവിധ കേന്ദ്രങ്ങളിലായി അലഞ്ഞുതിരിഞ്ഞിരുന്ന യാചകരെ ന​ഗരസഭയുടെ നേതൃത്വത്തിൽ പുനരധിവാസ കേന്ദ്രത്തിലേയ്ക്ക് മാറ്റി. നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലായി രാത്രികാലത്ത് കിടന്നുറങ്ങിയിരുന്ന നിരവധി യാചകരെയാണ് ഇന്നലെ രാത്രിയിൽ നഗരസഭാധികൃതർ എത്തി പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയത്.


പാലാ മരിയസദനത്തിൽ പ്രവർത്തിക്കുന്ന യാചക പുനരധിവാസ കേന്ദ്രത്തിൽ എത്തിച്ച ഇവർക്ക് ആവശ്യമായ പരിചരണവും ഭക്ഷണവും കിടക്ക സ്വകര്യവും മരിയസദനം ഡയറക്ടർ സന്തോഷിൻ്റെ നേതൃത്വത്തിൽ നൽകി.


പലരും വളരെ മുഷിഞ്ഞ സാചര്യത്തിലും രോഗാവസ്ഥയിലുമായിരുന്നു. ചിലർ മദ്യത്തിന് അടിമകളായിരുന്നു. നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കരയുടേയും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലം പറമ്പിലിൻ്റെയും നേതൃത്വത്തിലാണ് നഗരത്തിലെ വിവിധ ഇടങ്ങളിൽ നിന്ന് യാചകരെ കണ്ടെത്തി നീക്കിയത്. 


മുൻവർഷങ്ങളെ അപേക്ഷിച്ച് നഗരത്തിൽ തമ്പടിക്കുന്ന യാചകരുടെ എണ്ണത്തിൽ വലിയ കുറവാണ് ഉണ്ടായിരിക്കുന്നതെന്ന് അവർ പറഞ്ഞു. 


ഉത്സവ-തിരുനാൾ കാലഘട്ടങ്ങളിൽ വിവിധ മേഖലകളിൽ നിന്നും നിരവധി യാചകർ നഗരത്തിലെത്തുന്ന പതിവുണ്ടായിരുന്നു. ഇതിൽ ചിലർമോഷണം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിലും ഏർപ്പെട്ടിരുന്നു. പോലീസ്, നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവരും യാചകരെ നീക്കം ചെയ്യുന്നതിനായി എത്തിയിരുന്നു.

Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയുടെ വെബ്സൈറ്റ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു