കുഴിത്തോട്ട് ബസാണ് അപകടത്തിൽപ്പെട്ടത്. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം. അപകടത്തെത്തുടർന്ന് ബസ് മറിഞ്ഞു.
ഇറക്കം ഇറങ്ങിവന്ന ബസ് ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഡ്രൈവര്‍ മതിലില്‍ ഇടിപ്പിച്ച് നിര്‍ത്തുകയായിരുന്നു. ഇലക്ട്രിക് പോസ്റ്റ് തകര്‍ത്താണ് ബസ് ഭിത്തിയിലിടിച്ച് മറിഞ്ഞത്.
യാത്രക്കാർക്ക് പരിക്കുകളുണ്ട്.യാത്രക്കാർ കുറവായതിനാൽ അപകടത്തിന്റെ തീവ്രത കുറഞ്ഞു. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
ഈരാറ്റുപേട്ടയില്‍ നിന്നും പ്ലാശനാല്‍ വലിയകാവുംപുറം വഴി മൂന്നിലവ് ചൊവ്വൂരിലേയ്ക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. കൂട്ടക്കല്ലിന് സമീപം വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. മുന്നിലെ കൊടുംവളവും താഴ്ചയും കണക്കാക്കി ബസ് ഡ്രൈവര്‍ വിജയന്‍ ബസ് മണ്‍തിട്ടയോട് ചേര്‍ത്ത് നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും തിട്ടയില്‍ കയറിയ വാഹനം റോഡില്‍ മറിയുകയായിരുന്നു.
ഡ്രൈവറും കണ്ടക്ടറും അടക്കം 7 പേരാണ് ബസിലുണ്ടായിരുന്നത്. യാത്രക്കാര്‍ക്ക് പരിക്കേറ്റെങ്കിലും ആരുടെയും നില ഗുരുതരമല്ല. പരിക്കേറ്റ ഒരാളെ ഈരാറ്റുപേട്ടയിലെ ആശുപത്രിയിലും 4 പേരെ പാലാ ജനറലാശുപത്രിയിലും പ്രവേശിപ്പിച്ചു.