പാലാ: അധ:സ്ഥിത ജനതയുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിച്ച ഭരണഘടനാ ശില്പി കൂടിയായ ഡോ.ബി.ആർ.അംബേദ്കറെ രാഷ്ട്രം എന്നും ഓർമ്മിക്കുമെന്ന് തോമസ് ചാഴികാടൻ എം.പി പറഞ്ഞു.
ദളിത് ക്രൈസ്തവർക്ക് കൂടി സംവരണം നടപ്പാക്കുവാൻ നടപടി ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദളിത് ഫ്രണ്ട് പാലായിൽ സംഘടിപ്പിച്ച ഡോ: ബി.ആർ അംബേദ്കർ അനുസ്മരണസമ്മേളനം പാലായിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ചാഴികാടൻ.
ചടങ്ങിൽ രാമചന്ദ്രൻ അളളുംപുറം അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ലോപ്പസ് മാത്യു, ബേബി ഉഴുത്തുവാൽ, അഡ്വ.ജോസ് ടോം, ജോസ് കല്ലകാവുങ്കൽ, ടോബിൻ.കെ.അലക്സ്, എബ്രാഹം പഴയ കടവൻ, രാജു കുഴിവേലി, ഷാജി പാമ്പൂരി, ജോസുകുട്ടി പൂവേലി, ബാബു മനയ്ക്കപറമ്പൻ, മഞ്ചു ബിജു, സിബി അഗസ്ററ്യൻ, എം.എൻ.സദാനന്ദൻ, കെ.കെ.ബാബു, ശരത്ചന്ദ്രൻ, ചെങ്ങളം ജോർജ്, സിജു സെബാസ്ററ്യൻ, ജോയ് ആർപ്പൂക്കര, കെ.പി.പീറ്റർ, ഷാനോ വൈക്കം, സുജാത മാധവൻ, സനിൽ പാലാ എന്നിവർ പ്രസംഗിച്ചു.