Hot Posts

6/recent/ticker-posts

നാടിന് നാണക്കേടായ കേസിൽ വിധി; വിദേശവനിതയുടെ കൊലപാതകം; രണ്ടുപേർക്കും ജീവപര്യന്തം


ആയുർവേദ ചികിത്സയ്ക്കായി കോവളത്ത് എത്തിയ വിദേശ വനിതയെ ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ഉമേഷിനും ഉദയകുമാറിനും ഇരട്ട ജീവപര്യന്തം. ഇരുവരും ജീവിതാവസാനം വരെ തടവ് അനുഭവിക്കണം. 


വെള്ളാർ പനത്തുറ സ്വദേശികളായ ഉമേഷ് (28), ബന്ധുവും സുഹൃത്തുമായ ഉദയകുമാർ (24) എന്നിവരാണ് പ്രതികൾ. തിരുവനന്തപുരം അഡി.സെഷൻസ് കോടതിയുടേതാണ് ഉത്തരവ്.


വിധിപ്രസ്താവത്തിന് മുമ്പ് പ്രതികളായ രണ്ടുപേരും തങ്ങള്‍ നിരപരാധികളാണെന്ന് പ്രതിക്കൂട്ടില്‍നിന്ന് വിളിച്ചുപറഞ്ഞു. തങ്ങള്‍ക്ക് നുണ പരിശോധന നടത്താന്‍ തയ്യാറാകണം. സംഭവസ്ഥലത്തുനിന്ന് ഒരു യോഗ അധ്യാപകന്‍ ഓടിപ്പോകുന്നത് കണ്ടിരുന്നു. 


ഇയാള്‍ക്ക് പലഭാഷകളും അറിയാം. ഇയാളെക്കുറിച്ച് അന്വേഷിക്കണം. കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹത്തില്‍നിന്ന് ലഭിച്ച മുടി വിദഗ്ധ പരിശോധനയ്ക്ക് അയക്കണമെന്നും പ്രതികള്‍ വിളിച്ചുപറഞ്ഞു. 


എന്നാല്‍ ഇതെല്ലാം കേട്ട കോടതി ഇതിനുപിന്നാലെ വിധിപ്രസ്താവം ആരംഭിക്കുകയായിരുന്നു.

Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു