Hot Posts

6/recent/ticker-posts

ഈലക്കയം മാതാക്കൽ ആസാദ് നഗർറോഡിന്റെ ഉദ്ഘാടനം നടന്നു


ഈരാറ്റുപേട്ട: കഴിഞ്ഞ പത്ത് വർഷത്തിലധികമായി തകർന്ന് കിടന്ന ഈലക്കയം മാതാക്കൽ ആസാദ് നഗർ റോഡ് മൂന്ന് മീറ്റർ ഉയർത്തി കോൺക്രീറ്റ് ചെയ്ത് ഉദ്ഘാടനം നടത്തി.


എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ അനുവദിച്ചാണ് റോഡ് പുനർനിർമാണം നടത്തിയത്. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.


നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 19.5 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം ആരംഭിക്കുന്ന ഈലക്കയം ഇടകളമറ്റം റോഡിന്റെ നിർമ്മാണ ഉദ്ഘാടനം നഗരസസഭ ചെയർ പേഴ്സൺ സുഹ്റ അബ്ദുൽഖാദർ നിർവഹിച്ചു. ഡിവിഷൻ കൗൺസിലർ എസ് കെ നൗഫൽ അധ്യക്ഷത വഹിച്ചു.


നഗരസഭാ വൈസ് ചെയർമാൻ അഡ്വക്കേറ്റ് വി എം മുഹമ്മദ് ഇല്യാസ് മുഖ്യപ്രഭാഷണം നടത്തി. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അൻസർ പുള്ളോലി, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഡോക്ടർ സഹല ഫിർദൗസ്, മാഹീൻ കുന്നും പുറം (സി പി എം ), കെ ഐ നൗഷാദ് (സിപിഐ), അനസ് നാസർ (കോൺഗ്രസ് ),
 എ എം എ കാദർ (വ്യാപാരി പ്രസിഡന്റ്), വിപി നാസർ (മുസ്‌ലിം ലീഗ് ), വി എം ഷെഹീർ (വെൽഫെയർ പാർട്ടി ), റസീം മുതുകാട്ടിൽ, (കോൺഗ്രസ് ജെ) ,സോജൻ ആലക്കുളം(കേരള കോൺഗ്രസ് എം ), ബഷീർ കുന്നുപുറം, മാഹീൻ, നിസാമുദ്ധീൻ എം കെ, തൻസിം, കോൺട്രാക്ടർ ഫൈസൽ പി.ബി, ഷാഹുൽ ചോച്ച്പറമ്പിൽ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.


Reactions

MORE STORIES

അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്ത്‌ പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും മാർച്ച്‌ 30 ന്
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
പ്രവിത്താനം സെന്റ് മൈക്കിൾസിൽ അവധിക്കാല കായിക പരിശീലനം ആരംഭിച്ചു