ദേശീയ ഊർജ്ജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് ഡിസംബർ17 ശനിയാഴ്ച്ച പാലായിൽ ഊര്‍ജ്ജ സംരക്ഷണ റാലിയും ഒപ്പുശേഖരണോദ്ഘാടനവും ബോധവത്ക്കരണ പരിപാടിയും നടന്നു.
കേരള സർക്കാരിന്റെ എനര്‍ജി മാനേജ്‌മെന്റ് സെന്ററും സെൻറർ ഫോർ എൻവിയോൺമെന്റും എസ് എച്ച് സോഷ്യൽ വർക്ക് ഇൻസ്റ്റിറ്റ്യൂഷൻസ് പാലായും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ റാലി ഫ്ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. പാലാ മുൻസിപാലിറ്റി ചെയർമാൻ ആന്റോ പടിക്കാറേക്കര ഒപ്പുശേഖരണോദ്ഘാടനം നടത്തി.
ബോധവൽക്കരണ സെമിനാർ പാലാ എംഎൽഎ മാണി സി കാപ്പൻ ഉദ്ഘാടനം ചെയ്തു. കെഎസ്ഇബി അസിസ്റ്റൻഡ് എക്സിക്യൂട്ടീവ് എൻജിനിയർ രാജൻ കെ.ആർ മുഖ്യപ്രഭാഷണം നടത്തി.
സിസ്റ്റർ റ്റെയ്സി, സിസ്റ്റർ റോസ് എബ്രഹാം, പാലാ മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, കൗൺസിലർമാരായ സാവിയോ കാവുകാട്ട്, ആനി ബിജോയി, ലിസികുട്ടി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
സിസ്റ്റർ ആൻസ് വാഴചാരിക്കൽ ഊർജ്ജ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എനർജി മാനേജ്മെന്റ് സെന്റർ റിസോഴ്സ് പേഴ്സൺസ് സജോ, ബിബിൻ എന്നിവർ ക്ലാസ് നയിച്ചു.