Hot Posts

6/recent/ticker-posts

ശബരിമലപാതയിലും എരുമേലിയിലും പരിശോധനകൾ കർശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്

പ്രതീകാത്മക ചിത്രം

കഴിഞ്ഞ 17 മുതൽ ഇന്നലെ വരെ ഭക്ഷ്യസുരക്ഷാ സ്ക്വാഡ് 314 ഭക്ഷ്യ വസ്തുക്കളാണ് പരിശോധിച്ചത്. 82 സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകി.


2 സ്ഥാപനങ്ങൾക്ക് പിഴ ഇടാക്കുന്നതിനും നോട്ടിസ് നൽകി. 4 സ്ഥാപനങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും നോട്ടിസ് നൽകി.


58 സാംപിളുകൾ കൂടുതൽ പരിശോധനകൾക്ക് അയച്ചു. 5 ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘമാണ് എരുമേലി മുതൽ കണമല വരെയുള്ള കടകളിൽ നിന്ന് ഭക്ഷണ സാംപിളുകൾ ശേഖരിച്ച് പരിശോധിക്കുന്നത്. ശേഖരിക്കുന്ന സാംപിളുകൾ അതത് ദിവസം തന്നെ പരിശോധിക്കുന്നതിനുള്ള മൊബൈൽ ലബോറട്ടറിയും എരുമേലിയിൽ സജ്ജമാണ്.


പാക്കറ്റ് ഭക്ഷ്യ വസ്തുക്കൾ, ശീതള പാനീയങ്ങൾ എന്നിവ അത‌ത് ദിവസം തന്നെ പരിശോധിക്കും. പാകം ചെയ്ത ഭക്ഷണ സാധനങ്ങൾ തിരുവനന്തപുരത്തെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ലബോറട്ടറിയിലേക്കാണ് അയയ്ക്കുന്നത്. 


മണ്ഡല, മകര വിളക്ക് കാലത്ത് മുഴുവൻ സമയവും ഭക്ഷ്യസുരക്ഷാ സ്ക്വാഡ് എരുമേലിയിൽ തങ്ങി പരിശോധനകൾ നടത്തും.

Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു