സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്നവരുടെ മാനസിക സമ്മർദ്ദം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ, ജയിൽവകുപ്പ് മുഖാന്തിരം നടത്തിവരുന്ന പദ്ധതിയാണ് ജയിൽക്ഷേമ ദിനാഘോഷം.
തടവുകാരിൽ അന്തർലീനമായിക്കിടക്കുന്ന സർഗവാസനകളെ പരിപോഷിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇവർക്ക് മാനസികോർജ്ജം പകർന്ന് സമൂഹത്തിന് ഉപകാരപ്പെടുന്ന രീതിയിൽ വാർത്തെടുക്കുക എന്ന ഉദ്ദേശം കൂടിയുണ്ട്.
ഡിസംബർ 15 മുതൽ 18 വരെ തീയതികളിലാണ് ജയിൽക്ഷേമ ദിനാഘോഷം നടത്തുന്നത്. വിവിധ വിഷയങ്ങളിൽ ക്ലാസുകൾ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. ഡിസംബർ 17 ശനിയാഴ്ച നടന്ന ആഘോഷ പരിപാടി അഡീഷണൽ ഡിസ്ട്രിറ്റ് ആന്റ് സെഷൻസ് ജഡ്ജ് പാലാ, സുരേഷ് ടി.കെ ഉദ്ഘാടനം ചെയ്തു.
പാലാ ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ജി പത്മകുമാർ അധ്യക്ഷത വഹിച്ചു.
പാലാ സബ് ജയിലിൽ സൂപ്രണ്ട് സി ഷാജി, കോട്ടയം ജില്ലാ ജെയിൽ വെൽഫെയർ ഓഫീസർ ശ്യാമള കുമാരി.ടി, സന്തോഷ് മരിയസദനം, അഡ്വ.വി.ജി വേണുഗോപാൽ, അഡ്വ.ജോഷി എബ്രഹാം തറപ്പിൽ, കോട്ടയം നവജീവൻ ട്രസ്റ്റ് പി.യു തോമസ്, പാലാ കാരുണ്യ ചാരിറ്റബിൽ ട്രസ്റ്റ് ജോസ് ചന്ദ്രത്തിൽ, ഡെപ്യൂട്ടി പ്രിസൺ ഓഫീസർ പാലാ ജോമോൻ മാത്യു തുടങ്ങിയവർ പങ്കെടുത്തു.