Hot Posts

6/recent/ticker-posts

ഇനി ഉപദേശവും താക്കീതുമൊന്നുമില്ല; 'ഡിം' അടിച്ചില്ലെങ്കിൽ തെളിവ് സഹിതം പണിതരാൻ എം.വി.ഡി


എതിരേ വരുന്ന വാഹനത്തിലെ ഡ്രൈവറുടെ കണ്ണ് തുളയ്ക്കും വിധമുള്ള ഹെഡ് ലൈറ്റുകളുമായി വരുന്നവരെ കൈയോടെ പിടിയ്ക്കാൻ രാത്രിയിൽ 'ലക്സ് മീറ്റർ' ഉപയോഗിച്ച് പരിശോധന ശക്തമാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു. 


വാഹനനിർമാതാക്കൾ ഘടിപ്പിക്കുന്ന ബൾബ് മാറ്റി അമിത പ്രകാശമുള്ളത് ഘടിപ്പിക്കുന്ന പ്രവണത വർധിക്കുകയും അതുമൂലം അപകടങ്ങൾ കൂടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി കടുപ്പിക്കുന്നത്.


രാത്രികാല വാഹനാപകടങ്ങളിൽ പലതും അതിതീവ്ര വെളിച്ചം മൂലമാണെന്ന പരാതി വ്യാപകമാണ്. എതിരേ വരുന്ന വാഹനത്തിന്റെ ഡ്രൈവർക്ക് ഉയർന്ന പ്രകാശത്തിൽ കാഴ്ച മങ്ങുന്നത് അപകടത്തിനിടയാക്കും. 


ഏതു വാഹനമായാലും രാത്രി എതിർദിശയിൽ വാഹനം വരുമ്പോൾ ലൈറ്റ് ഡിം ചെയ്യണമെന്നാണു നിയമം. എന്നാൽ, പലരും ഇതു പാലിക്കാത്തത് അപകടങ്ങൾക്കു കാരണമാകുന്നു. കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചമുള്ള ബൾബുകൾക്ക് പുറമെ ലേസർ, പല നിറത്തിലുള്ള അലങ്കാര ബൾബുകൾ തുടങ്ങിയതെല്ലാം പരിശോധനയിൽ പിടികൂടും. 


ഉയർന്ന തോതിൽ പ്രകാശം വമിക്കുന്ന ഹാലജൻ, ലിഥിയം നിയോൺ ലൈറ്റുകളാണ് വാഹനങ്ങളിൽ അനധികൃതമായി ഘടിപ്പിക്കുന്നത്. ഈ പ്രകാശം കണ്ണിൽ പതിച്ചാൽ ഏറെ നേരത്തേക്ക് കാഴ്ച മങ്ങും.

ഹെഡ് ലൈറ്റുകളും മറ്റും തെളിക്കാതെ പോകുന്നതും ബ്രേക്ക്, ഇൻഡിക്കേറ്റർ തുടങ്ങിയവ കൃത്യമായി പ്രവർത്തിക്കാത്തതും പ്രശ്നമാണ്. ലൈറ്റുമായി ബന്ധപ്പെട്ടുള്ള കുറ്റങ്ങളും അപകടങ്ങളും അധികവും സംഭവിക്കുന്നത് രാത്രിയായതിനാലാണ് പരിശോധന ശക്തമാക്കാൻ തീരുമാനിച്ചതെന്ന് എറണാകുളം ആർ.ടി.ഒ. ജി. അനന്തകൃഷ്ണൻ അറിയിച്ചു.

Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു