ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് 318 B യൂത്ത് എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് ട്രാവൻകൂർ എമിരേറ്റ്സും പാലാ അൽഫോൻസാ കോളേജ് എൻഎസ്എസ് യൂണിറ്റും സംയുക്തമായി കോട്ടയം എസ്എച്ച് മെഡിക്കൽ സെന്ററുമായി സഹകരിച്ച് മെഗാ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും ബോധവത്കരണ ക്ലാസും നടത്തി.
പരിപാടിയുടെ ഉദ്ഘാടനം കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജുവിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷീല ബാബു നിർവഹിച്ചു. ചിറ്റാർ പള്ളി വികാരി ഡോ ഷാജി ജോൺ, ലയൺസ് ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം എന്നിവർ ആശംസകളർപ്പിച്ചു.
എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ മറിയമ്മ മാത്യു, ഡോ സിമിമോൾ സെബാസ്റ്റ്യൻ, എൻഎസ്എസ് വോളന്റീയർ സെക്രട്ടറിമാരായ ഗൗരികൃഷ്ണ എസ്, കീർത്തന റെജി എന്നിവർ നേതൃത്വം നൽകി. ഡോ സുമ സാറാ കുര്യൻ ബോധവത്കരണ ക്ലാസ്സ് നടത്തി.