Hot Posts

6/recent/ticker-posts

ചെറുപുഷ്പ മിഷൻ ലീഗ് പ്ലാറ്റിനം ജൂബിലി സമാപനം ഡിസംബർ നാലിന്



പാലാ: ചെറുപുഷ്പ മിഷൻ ലീഗ് പ്ലാറ്റിനം ജൂബിലി സമാപനം കേരള സംസ്ഥാനതലത്തിൽ പാലാ രൂപതയുടെ ആതിഥേയത്ത്വത്തിൽ ഭരണങ്ങാനത്ത് ഡിസംബർ നാലിന് ഞായറാഴ്ച നടക്കും.


ഉച്ചയ്ക്ക് 1.15 ന് മേലമ്പാറ ദീപ്തി ഭവൻ ജം​ഗ്ഷൻ, ഇടപ്പാടി കുരിശുപള്ളി ജംഗ്ഷൻ എന്നിവിടങ്ങളിൽ നിന്ന് ഒരേ സമയത്ത് ആരംഭിക്കുന്ന പ്ലാറ്റിനം ജൂബിലി പ്രേഷിത റാലി 2.15 ന് ഭരണങ്ങാനത്ത് എത്തിച്ചേരും.


ഇടപ്പാടി കുരിശുപള്ളി ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന റാലിയിൽ വിവിധ രൂപതകളിൽ നിന്നും എത്തിച്ചേരുന്നവരും പാലാ രൂപതയിലെ  പാലാ കത്തിഡ്രൽ, ചേർപ്പുങ്കൽ, രാമപുരം, പ്രവിത്താനം, ഇലഞ്ഞി, കടുത്തുരുത്തി, കടനാട്, മുട്ടുചിറ, കുറവിലങ്ങാട്, കോതനല്ലൂർ  ഫൊറോനകളും, മേലമ്പാറ ദീപ്തി ഭവനിൽ നിന്ന് ആരംഭിക്കുന്ന റാലിയിൽ ഭരണങ്ങാനം, അരുവിത്തുറ, തീക്കോയി, കൂട്ടിക്കൽ, മൂലമറ്റം, പൂഞ്ഞാർ, തുടങ്ങനാട് ഫൊറോനകളും അണിചേരും.


ഉച്ചകഴിഞ്ഞ് 2.15 ന് സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശ്ശേരി പതാക ഉയർത്തും. തുടർന്ന് 2.30 ന് ഭരണങ്ങാനം സെന്റ് മേരീസ് പാരിഷ് ഹാളിൽ ചേരുന്ന ജൂബിലി സമാപന സമ്മേളനം പാലാ രൂപത ബിഷപ്പ്  മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും.


മേജർ ആർച്ച് ബിഷപ്പ് കാർഡിനൽ മാർ ജോർജ്ജ് ആലഞ്ചേരിയുടെ സന്ദേശം സംസ്ഥാന ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ അറിയിക്കും. ചെറുപുഷ്പ മിഷൻ ലീഗ് രക്ഷാധികാരി റൈറ്റ് റവ. ഡോ. തോമസ് മാർ കൂറിലോസ്  അനുഗ്രഹപ്രഭാഷണം നടത്തും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, പി.സി. അബ്രഹാം പല്ലാട്ടുകുന്നേൽ കുഞ്ഞേട്ടൻ പുരസ്കാരം റിട്ടയേർഡ് സുപ്രീം കോർട്ട് ജഡ്ജ് കുര്യൻ ജോസഫിനും ഫാ ജോസഫ് മാലിപ്പറമ്പിൽ പുരസ്കാരം വെരി റവ. ഫാ. അബ്രഹാം പോണാട്ടിനും  നൽകും.

പാലാ രൂപത ഡയറക്ടർ ഫാ സെബാസ്റ്റ്യൻ പഴേപറമ്പിൽ  സ്വാഗതം ആശംസിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി ജിന്റോ തകിടിയേൽ നന്ദി പറയും. ദേശീയ പ്രസിഡൻറ് ബിനോയ് പള്ളിപ്പറമ്പിൽ, അന്തർദേശീയ അഡ്ഹോക്ക് കമ്മിറ്റി പ്രസിഡൻറ് ഡേവിസ് വല്ലൂരാൻ,
പാലാ രൂപത പ്രസിഡൻറ് ഡോ. ജോബിൻ റ്റി, ജോണി തട്ടാംപറമ്പിൽ, സംസ്ഥാന ജനറൽ ഓർഗനൈസർ അരുൺ ജോസ് പുത്തൻപുരയ്ക്കൽ തുടങ്ങി അന്തർദേശീയ, ദേശീയ, സംസ്ഥാന, രൂപത, മേഖല, ശാഖ ഭാരവാഹികളും പ്രവർത്തകരും പങ്കെടുക്കും.

2021 -22 പ്രവർത്തന വർഷത്തെ മികച്ച രൂപത, മേഖല, ശാഖകൾക്കുള്ള അംഗീകാരപത്ര വിതരണവും നടത്തും. പാലാ രൂപത സമിതിയുടെ നേതൃത്വത്തിൽ ആഘോഷ പരിപാടികൾക്ക് വിപുലമായ ഒരുക്കങ്ങൾ നടത്തി വരുന്നു.

Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയുടെ വെബ്സൈറ്റ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു