Hot Posts

6/recent/ticker-posts

ചെറുപുഷ്പ മിഷൻലീഗ് പ്ലാറ്റിനം ജൂബിലിയാഘോഷങ്ങൾക്ക് പ്രൗഢോജ്വല സമാപനം


പാലാ: ചെറുപുഷ്പ മിഷൻലീഗ് കേരള സംസ്ഥാനതല പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് സംഘടനയുടെ ജന്മഭൂമിയായ പാലാ രൂപതയിലെ ഭരണങ്ങാനത്ത് ആവേശോജ്വല സമാപനം.


കഴിഞ്ഞ ഒരു വർഷമായി സംസ്ഥാനത്തിൻ്റെ വിവിധഭാഗങ്ങളിലായി നടത്തിവന്ന ജൂബിലി ആഘോഷങ്ങളുടെ സമാപനംകുറിച്ചുകൊണ്ട് സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം മൂവാറ്റുപുഴ രൂപത മെത്രാൻ ഡോ.യൂഹാന്നോൻ മാർ തെയഡോഷ്യസ് ഉദ്ഘാടനം ചെയ്തു.


മിഷൻലീഗ് സംസ്ഥാന സമിതി ഏർപ്പെടുത്തിയ പി.സി അബ്രഹാം പല്ലാട്ടുകുന്നേൽ (കുഞ്ഞേട്ടൻ) പുരസ്‌കാരത്തിന് അർഹനായ മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ്.കുര്യൻ ജോസഫ്, ഫാ.ജോസഫ് മാലിപ്പറമ്പിൽ പുരസ്കാരത്തിന് അർഹനായ റവ.ഫാ.അബ്രഹാം പോണാട്ട് എന്നിവർക്കുള്ള പുരസ്‌കാരവും അദ്ദേഹം സമ്മാനിച്ചു.


സംസ്ഥാന ഡയറക്ടർ ഫാ.ഷിജു ഐക്കരക്കാനായിൽ ആമുഖപ്രഭാഷണം നടത്തുകയും സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ സന്ദേശം വായിക്കുകയും ചെയ്തു.


പാലാ രൂപത ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ പഴേപറമ്പിൽ, സംസ്ഥാന ജനറൽ സെക്രട്ടറി ജിന്റോ തകിടിയേൽ, ദേശീയ പ്രസിഡൻറ് ബിനോയി പള്ളിപ്പറമ്പിൽ, പാലാ രൂപത പ്രസിഡൻറ് ഡോ.ജോബിൻ.റ്റി.ജോണി തട്ടാംപറമ്പിൽ, സംസ്ഥാന വൈസ് ഡയറക്ടർ സി.ലിസ്നി എസ്.ഡി, സംസ്ഥാന  ജനറൽ ഓർഗനൈസർ അരുൺ ജോസ് പുത്തൻപുരയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു. 

അന്തർദേശീയ, ദേശീയ, സംസ്ഥാന, രൂപത, മേഖല, ശാഖ ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്ത യോഗത്തിൽ 2021-22 പ്രവർത്തന വർഷത്തെ മികച്ച രൂപത, മേഖല, ശാഖകൾക്കുള്ള അംഗീകാരപത്രങ്ങൾ സമ്മാനിച്ചു.

സമാപനസമ്മേളനത്തിനു മുന്നോടിയായി മേലമ്പാറ ദീപ്തി ഭവൻ ജംഗ്ഷൻ, ഇടപ്പാടി കുരിശുപള്ളി ജംഗ്ഷൻ എന്നിവിടങ്ങളിൽ നിന്ന് ഭരണങ്ങാനത്തേക്ക് പതിനായിരങ്ങൾ പങ്കെടുത്ത പ്ലാറ്റിനം ജൂബിലി പ്രേഷിതറാലി നടത്തി. ഇടപ്പാടിയിൽ നിന്നാരംഭിച്ച റാലി  സെൻ്റ് ജോസഫ് പള്ളി വികാരി റവ.ഫാ.ഓസ്റ്റിൻ കച്ചിറമറ്റം സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശേരിക്കു നൽകി ഫ്ലാഗ് ഓഫ് ചെയ്തു. 

ദീപ്തിഭവനിൽ നിന്നാരംഭിച്ച റാലി എം.എസ്.ടി ഡയറക്ടർ ജനറൽ റവ.ഫാ.ആൻ്റണി പെരുമാനൂർ രൂപത പ്രസിഡന്റ് ഡോ.ജോബിൻ തട്ടാംപറമ്പിലിനു നൽകി ഫ്ളാഗ് ഓഫ് ചെയ്തു. സംസ്ഥാനത്തെ വിവിധ രൂപതകളിൽ നിന്നുള്ള പ്രതിനിധികളും പാലാ രൂപതയിലെ എല്ലാ ശാഖകളിൽ നിന്നുള്ള കുട്ടികളും അധ്യാപകരും കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് റാലിയിൽ പങ്കെടുത്തു. 

വിശുദ്ധരുടെ വേഷവിധാനങ്ങളണിഞ്ഞെത്തിയ കുഞ്ഞുമിഷനറിമാരുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ നടത്തിയ റാലിയിൽ കുട്ടികളും മുതിർന്നവരും ആവേശത്തോടെ പങ്കെടുത്തു. രൂപത വൈസ് ഡയറക്ടർ സി.മോനിക്ക എസ്.എച്ച്, രൂപത ഭാരവാഹികളായ ലിൻ്റു ടോമി, അഗസ്റ്റിൻ കടൂക്കുന്നേൽ, ഷൈനി ജോസഫ്, അമൽ വാക്കാട്ടിൽ പുത്തൻപുരയിൽ, ദിയ ഫ്രാങ്ക്സൺ തുടങ്ങിയവർ നേതൃത്വം നൽകി.

Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു