Hot Posts

6/recent/ticker-posts

റോഡ് അടച്ചതിനെ തുടർന്ന് നഗരത്തിൽ ഗതാഗതക്കുരുക്ക്; ഞായറാഴ്ച്ച പരമാവധി പണികൾ നടത്തണം: നഗരസഭാ ചെയർമാൻ


പാലാ: സമാന്തര റോഡിലെ ഇരു പ്രവേശന കവാടങ്ങളിലുമായി 150 മീറ്റർവരുന്ന ഭാഗത്തെ നിർമ്മാണ സൗകര്യത്തിനായി പൂർണ്ണമായും അടച്ചിട്ടതിനെ തുടർന്ന് നഗരം മൂന്ന് ദിവസമായി വലിയ ഗതാഗത കുരുക്കിലായി.


പ്രവർത്തി ദിനമായ തിങ്കളാഴ്ച്ച ഭാഗികമായെങ്കിലും സമാന്തര റോഡ് തുറന്നുകൊടുക്കുന്ന സാഹചര്യം ഉണ്ടാവണമെന്നും ഇതിനായി അവധി ദിനമായ ഞായറാഴ്ച്ച പരമാവധി പണികൾ നടത്തുന്നതിന് ക്രമീകരണം ഉണ്ടാവണമെന്നും നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര പൊതുമരാമത്ത് അധികൃതരോട് അഭ്യർത്ഥിച്ചു.


രാത്രികാല പണികൾ ക്രമീകരിച്ച് പകൽ സമയം ഗതാഗത തടസ്സം ഒഴിവാക്കുന്നത് പരിഗണിക്കണമെന്നും ചെയർമാൻ ആവശ്യപ്പെട്ടു. റിവർവ്യൂറോഡ് റീടാറിംഗ് വൈകുന്നത് ഈ ഉത്സവകാലത്ത് വലിയ ഗതാഗത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. 


ഇവിടെയും രാത്രികാല പണികൾ നടത്തിയാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്തവിധം നടപടി ഉണ്ടാവണം. ശബരിമല തീർത്ഥാടന വാഹനങ്ങൾ നിരവധിയായി നഗരത്തിലൂടെ എത്തുവാൻ തുടങ്ങിയതും വാഹനങ്ങളുടെ നീണ്ട നിരയ്ക്ക് ഇടയാക്കി.


Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു