Hot Posts

6/recent/ticker-posts

പാലാ പാരലൽ റോഡിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം


പാലാ പാരലൽ റോഡിൽ ഇന്ന്  മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. മിനി സിവിൽ സ്റ്റേഷന് സമീപം റോഡ് പൂർണ്ണമായും പൊളിച്ച് നിർമ്മാണ പ്രവർത്തനം തുടരുന്നതിനായി മിനി സിവിൽ സ്റ്റേഷൻ ജംഗ്ഷൻ മുതൽ ആർ.വി. ജംഗ്ഷൻ വരെ ഉള്ള വാഹന ഗതാഗതം ഇന്ന്  രാവിലെ  മുതൽ പണി തീരും വരെ പൂർണ്ണമായും നിരോധിച്ചിട്ടുള്ളതായി പി.ഡബ്ലൂ.ഡി പാലാ അസി.എഞ്ചിനീയർ അറിയിച്ചു.


പാലാ അമലോത്ഭവ ജൂബിലി തിരുന്നാൾ പ്രമാണിച്ചുണ്ടാവുന്ന തിരക്ക് നിയന്ത്രിക്കുവാൻ ബൈപ്പാസ് റോഡ് അടിയന്തിരമായി പണി തീർക്കുവാനുള്ള ശ്രമമാണ് അധികൃതർ നടത്തി കൊണ്ടിരിക്കുന്നത്.


റോഡിന്റെ നടുക്കുള്ള വൈദ്യുത തൂണുകൾ മാറ്റി സ്ഥാപിച്ചിട്ടുണ്ടെങ്കിലും കനത്ത മഴ മൂലം നിർമ്മാണ ജോലികൾ തടസ്സപ്പെടുകയായിരുന്നു. ജൂബിലി പെരുന്നാളിന് മുൻപ് റോഡ് ഗതാഗത യോഗ്യമാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.



Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു