ശബരിമലയിൽ ഭക്തരുടെ തിരക്ക് നിയന്ത്രിക്കാൻ നടപടി. തീർഥാടകർക്ക് തൃപ്തികരമായ വിധത്തില്‍ ദർശനം ഉറപ്പാക്കാൻ പ്രതിദിനം 90,000 പേർക്കായി ദർശനം പരിമിതപ്പെടുത്തുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ.
ദർശനസമയം ഒരു മണിക്കൂർ നീട്ടിയതായും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ദർശനസമയം ഒരു മണിക്കൂർ കൂട്ടിയതോടെ ഒരു ദിവസം 19 മണിക്കൂർ ദർശനത്തിനായി നടതുറക്കാൻ സാധിക്കും. പുലർച്ചെ മൂന്ന് മണിക്ക് നട തുറന്നാൽ പകൽ 1.30ന് നട അടക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് തുറന്ന് രാത്രി 11.30ന് നട അടക്കുമെന്നും അദ്ദേഹം പറഞ്ഞു.