Hot Posts

6/recent/ticker-posts

അക്ഷരങ്ങളിലെ കലകളെ നേരിട്ട് കണ്ടറിഞ്ഞ് വലവൂരിലെ കുട്ടികൾ




പുസ്തകത്താളിലൂടെ വായിച്ചറിഞ്ഞ കലാരൂപങ്ങൾ അരങ്ങത്തെത്തുന്നതിന്റെ പിന്നാമ്പുറക്കാഴ്ചകൾ നേരനുഭവമായി കണ്ടറിയാനാണ് കേരള കലയുടെ കേളീഗൃഹമായ കേരള കലാമണ്ഡലത്തിന്റെ പടി കടന്ന് വലവൂർ ഗവ.യുപി സ്കൂളിലെ കുട്ടികൾ എത്തിയത്. 


ചെണ്ടയും മിഴാവും മദ്ദളവും തിമിലയും പോലുള്ള തുകൽവാദ്യങ്ങളുടേയും കഥകളി, ഓട്ടൻതുള്ളൽ, കൂടിയാട്ടം, മോഹിനിയാട്ടം തുടങ്ങിയ രംഗകലാരൂപങ്ങളുടേയും കഥകളി ചുട്ടികുത്ത് പരിശീലന കളരികളിലൂടെയുമുള്ള സഞ്ചാരം വിദ്യാർത്ഥികൾക്ക് പുത്തനനുഭവമായിരുന്നു. 





വിദ്യാർത്ഥികളും അധ്യാപകരും പിടിഎ പ്രതിനിധികളുമടങ്ങുന്ന സംഘത്തെ സ്വീകരിച്ചിരുത്തി കലാവതരണത്തിനും വിശദീകരണത്തിനും തയ്യാറായ ആശാന്മാരും ശിഷ്യ ഗണവും കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനായ വള്ളത്തോൾ നാരായണ മേനോൻ വളർത്തി വലുതാക്കിയ പ്രസ്ഥാനത്തിന്റെ ആഢ്യത്വം വിളിച്ചോതി. 


സാംസ്കാരിക തലസ്ഥാനമായ തൃശ്ശിവപേരൂരിന്റെ വിരിമാറിലൂടെയുളള യാത്രയ്ക്ക് ശേഷമാണ് സംഘം കലാമണ്ഡലത്തിലെത്തിയത്. കൂത്തമ്പലത്തിൽ നടന്ന കഥകളിയെ സോദാഹരണ പരിചയപ്പെടുത്തൽ പ്രദർശന പരിപാടിയും പുത്തനനുഭവമായിരുന്നു.


നിളയുടെ തീരത്തുള്ള നിള കാമ്പസിലെ വള്ളത്തോൾ സമാധിയും പ്രശസ്ത കവയിത്രി ബാലാമണിയമ്മ അനാച്ഛാദനം ചെയ്ത വള്ളത്തോൾ പ്രതിമയും ഇതോടൊപ്പം സന്ദർശിച്ചു.

നിരവധി ഹിറ്റ് സിനിമകൾ മലയാളത്തിന് സമ്മാനിച്ച 150 ഓളം സിനിമകളുടെ ഫ്രെയിമുകളിൽ ഇടം പിടിച്ച  മലയാള സിനിമയുടെ തറവാടായ വരിക്കാശ്ശേരി മനയും തൃശൂർ മൃഗശാലയും സന്ദർശിച്ച ശേഷമാണ് സംഘം മടങ്ങിയത്.

Reactions

MORE STORIES

ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു
തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്ത്‌ പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും മാർച്ച്‌ 30 ന്
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
എം ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ രാമപുരം മാർ ആഗസ്തിനോസ് കോളേജിന് ഒന്നും മൂന്നും സ്ഥാനം ഉൾപ്പെടെ 14 എ ഗ്രെയ്ഡോടെ മികച്ച നേട്ടം
ചേർപ്പുങ്കൽ ബി വി എം കോളേജിൽ അധ്യാപക ഒഴിവ്
മന്ത്രിസഭയുടെ നാലാം വാർഷികം: ജില്ലയിൽ വിപുലമായ പരിപാടികൾ
ഓട്ടിസം അവബോധ പരിപാടിയും പരിശോധനാ ക്യാമ്പും കോട്ടയത്ത്
ആശാ വർക്കർമാരുടെ സമരത്തിന് പിന്തുണയുമായി കോൺഗ്രസ് ധർണ്ണ
പാലാ എസ്.എച്ച്. മീഡിയയുടെ 'സിഗ്നേച്ചർ ഓഫ് ഗോഡ്' ഷോർട്ട് ഫിലിം റിലീസിംഗ് മാർച്ച് 30 ന്