ഇന്നലെ (12 തിങ്കൾ) രാത്രി പതിനൊന്നരയോടെയാണ്
സംഭവം. ആശുപത്രിയിൽ അഡ്മിറ്റായ ഭാര്യയെ കാണാൻ എത്തിയ രാമപുരം സ്വദേശി മനു മുരളിയും സംഘവും ആണ് ആശുപത്രിയിൽ ഭീകരാന്തരീഷം സൃഷ്ടിക്കുകയും സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിക്കുകയും ചെയ്തത്.
സംഭവം. ആശുപത്രിയിൽ അഡ്മിറ്റായ ഭാര്യയെ കാണാൻ എത്തിയ രാമപുരം സ്വദേശി മനു മുരളിയും സംഘവും ആണ് ആശുപത്രിയിൽ ഭീകരാന്തരീഷം സൃഷ്ടിക്കുകയും സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിക്കുകയും ചെയ്തത്.
വാർഡിൽ അഡ്മിറ്റ് ചെയ്ത ഭാര്യയുടെ അടുത്ത് എത്തി അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നവരുമായി മനുവും കൂടെ എത്തിയ നാലുപേരും വാക്ക് തർക്കത്തിൽ ഏർപ്പെട്ടു. ആശുപത്രിയിലെ ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് സെക്യൂരിറ്റി ജീവനക്കാരൻ എത്തുകയായിരുന്നു. പിന്നീട് മനുവും സംഘവും അക്രമാസക്തരായി സെക്യൂരിറ്റി ജീവനക്കാരന് നേരെ തിരിഞ്ഞു.
ഇവർ സംഘം ചേർന്നു സെക്യൂരിറ്റി ജീവനക്കാരനായ നിതിനെ ആക്രമിക്കുകയായിരുന്നു. തുടർന്ന് മനുവും സംഘവും ഹോസ്പിറ്റലിന്റെ ജനൽ ചില്ലുകൾ എറിഞ്ഞു തകർത്തു. കല്ലു കൊണ്ടുള്ള ആക്രമണത്തിൽ നിതിന്റെ രണ്ട് കൈവിരലുകൾക്ക് പൊട്ടൽ ഉണ്ടായിട്ടുണ്ട്.
അക്രമം നടത്തിയ മനുവിനെ പാലാ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നു മാസങ്ങൾക്കു മുൻപ് മറ്റൊരു മദ്യപസംഘം ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ ആക്രമണം നടത്തിയിരുന്നു.
പാലാ ഗവണ്മെന്റ് ആശുപത്രിയിൽ മുമ്പ് ഉണ്ടായിരുന്ന പോലീസ് എയ്ഡ് പോസ്റ്റ് ഇപ്പോൾ ഇല്ല. ഇതോടെ പോലീസ് എയ്ഡ്‌പോസ്റ്റ് വേണമെന്ന ആവശ്യം വീണ്ടും ശക്തമാവുകയാണ്.