Hot Posts

6/recent/ticker-posts

പൂഞ്ഞാർ ഡിവിഷനിൽ 2 കോടി 57 ലക്ഷം രൂപയുടെ പദ്ധതികൾ നടപ്പിലാക്കും: അഡ്വ. ഷോൺ ജോർജ്


ജില്ലാ പഞ്ചായത്ത് പൂഞ്ഞാർ ഡിവിഷന് കീഴിൽ 2022- 23 സാമ്പത്തിക വർഷം 2 കോടി 57 ലക്ഷം രൂപയുടെ പദ്ധതികൾ നടപ്പിലാക്കുമെന്ന് ജില്ലാ പഞ്ചായത്തംഗം അഡ്വ.ഷോൺ ജോർജ് അറിയിച്ചു.


വാഗമൺ ടൂറിസം മേഖലയ്ക്ക് പ്രയോജനകരമാകുന്ന രീതിയിൽ ഈരാറ്റുപേട്ട -  വാഗമൺ റോഡിൽ ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി വിശ്രമകേന്ദ്രം നിർമ്മിക്കുന്നതിന് 25 ലക്ഷം രൂപയും,ബോട്ടിൽ ബൂത്തുകളും ശുചിത്വ ചെക്ക്പോസ്റ്റ്‌ സ്ഥാപിക്കുന്നതിനുമായി 10 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.


ഡിവിഷന്റെ വിവിധ പ്രദേശങ്ങളിൽ മിനി മാസ്റ്റ് ലൈറ്റ്കൾ സ്ഥാപിക്കുന്നതിന് - 15 ലക്ഷം, തീക്കോയി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് - 10 ലക്ഷം, കുടുംബശ്രീ യൂണിറ്റുകൾക്ക് സ്വയംതൊഴിൽ പദ്ധതിക്കായി ധനസഹായം അനുവദിക്കുന്നതിന്- 10 ലക്ഷം രൂപയുടെയും പദ്ധതികൾക്ക് അംഗീകാരം  ലഭിച്ചു.


റോഡ് മെയിന്റനൻസ് വിഭാഗത്തിൽ വെള്ളികുളം- 17 ഏക്കർ -ചോറ്റുപ്പാറ റോഡ് - 10 ലക്ഷം, മൂന്നിലവ്- പെരുങ്കാവ്- കുറിഞ്ഞിപ്ലാവ്- ചകിണിയാംതടം റോഡ് -15 ലക്ഷം, തേവർപാടം- വലിയകാവുംപുറം റോഡ്-   10 ലക്ഷം,അടുക്കം - സിഎസ്ഐ പള്ളി - പഴുക്കാക്കാനം റോഡ് -10 ലക്ഷം, 60 ഏക്കർ - നടുംതോട്ടം റോഡിൽ നടപ്പാലം നിർമ്മാണം - 10 ലക്ഷം,പനക്കപ്പാലം ബസ് കാത്തിരിപ്പ് കേന്ദ്രം - 5 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്.


മൂന്നിലവ് പഞ്ചായത്ത് ഒന്നാം വാർഡിൽ വളയ ഭാഗത്ത്‌ കൈതപ്പാറ തോട്ടിൽ ചെക്ക് ഡാം നിർമ്മിക്കുന്നതിന് - 10 ലക്ഷം രൂപയും, വഴിക്കടവ് ജലസേചന പദ്ധതിക്ക് - 10 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.കൂടാതെ വിവിധ കുടിവെള്ള പദ്ധതികളുടെ നിർമാണത്തിനും നവീകരണത്തിനുമായി 67 ലക്ഷം രൂപയുടെ  അനുമതിയാണ് ലഭിച്ചിരിക്കുന്നത്. പാറമട കുടിവെള്ള പദ്ധതി പൂർത്തീകരണം - 11 ലക്ഷം, തീക്കോയി മലമേൽ കുടിവെള്ള പദ്ധതിക്ക് ടാങ്ക് നിർമ്മിക്കുന്നതിന് -5 ലക്ഷം മാവടി എസ്.സി. കോളനി കുടിവെള്ള പദ്ധതി - 5 ലക്ഷം,മാളിക കുടിവെള്ള പദ്ധതി - 25 ലക്ഷം, വെയിൽകാണംപാറ ശുദ്ധജല  വിതരണ പദ്ധതി - 5 ലക്ഷം,കൊച്ചുപുരക്കൽ കുന്ന് കുടിവെള്ള പദ്ധതി നവീകരണം - 5 ലക്ഷം,ഇലവീഴാപൂഞ്ചിറ കുടിവെള്ള പദ്ധതി പൂർത്തീകരണം - 6 ലക്ഷം, കോലാനിതോട്ടം എസ്.സി. സങ്കേതം കുടിവെള്ള പദ്ധതി - 5 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്.

 അടുക്കം പട്ടികജാതി സങ്കേതം നവീകരണം - 10 ലക്ഷം,പാതാഴ കോളനി നവീകരണം - 5 ലക്ഷം,നെടിയപ്പാല കോളനി നവീകരണം - 5 ലക്ഷം എന്നിങ്ങനെ പട്ടികജാതി കോളനികളുടെ നവീകരണത്തിന് 20 ലക്ഷം രൂപയുടെയും അനുമതി ലഭിച്ചിട്ടുണ്ട്.

ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള അടുക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെയും, തിടനാട് ഗവൺമെന്റ് വിഎച്ച്എസ്എസ്സിന്റെയും അടിസ്ഥാന സൗകര്യ വികസനത്തിന് 20 ലക്ഷം രൂപയുടെ പദ്ധതികളും ഈ വർഷം പൂർത്തീകരിക്കുമെന്ന് ഷോൺ ജോർജ് അറിയിച്ചു.

Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയുടെ വെബ്സൈറ്റ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു