Hot Posts

6/recent/ticker-posts

പാലാ അണ്ടർ 19 ഇൻ്റർ ഡിസ്ട്രിക്ട് ഫുട്ബോൾ ചാമ്പ്യൻഷിപ്പ്: സെമിഫൈനൽ മത്സരങ്ങൾ ഇന്ന്

പ്രതീകാത്മക ചിത്രം

പാലാ: ചെറിയാൻ ജെ കാപ്പൻ സ്മാരക മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കേരളാ ഫുട്ബോൾ അസോസിയേഷൻ്റെ ആഭിമുഖ്യത്തിലുളള 47 മത് ഓൾ കേരളാ അണ്ടർ 19 ഇൻ്റർ ഡിസ്ട്രിക്ട്  ഫുട്ബോൾ ചാമ്പ്യൻഷിപ്പ് സെമി ഫൈനൽ മത്സരങ്ങൾ ഇന്ന് (16/12/2022) നടക്കും.


ഇന്നലെ (വ്യാഴം) നടന്ന അവസാന ലീഗ് മത്സരത്തിൽ കോഴിക്കോട് (3-1) കോട്ടയത്തെ പരാജയപ്പെടുത്തിയാണ് സെമിയിൽ പ്രവേശിച്ചത്. മറ്റൊരു മത്സരത്തിൽ തിരുവനന്തപുരവും തൃശൂരും ഓരോ ഗോൾ വീതം അടിച്ചു സമനില നേടി. മികച്ച ഗോൾ ആവറേജിൻ്റെ അടിസ്ഥാനത്തിൽ തൃശൂർ സെമിയിൽ കടന്നു.


ഇന്ന് (16/12/2022) ഉച്ചകഴിഞ്ഞ് 3 ന്  നടക്കുന്ന ആദ്യ സെമിയിൽ മലപ്പുറം കോഴിക്കോടിനെയും 4.30 ന് നടക്കുന്ന രണ്ടാം സെമിയിൽ എറണാകുളം തൃശൂരിനെയും നേരിടും.


എ,ബി,സി,ഡി പൂളുകളിലായി കേരളത്തിലെ 14 ജില്ലകളിൽ നിന്നുള്ള ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. ഈ ചാമ്പ്യൻഷിപ്പിൽ  നിന്നുമാണ് സംസ്ഥാന ടീമിനെ തിരഞ്ഞെടുക്കുന്നത്.


പാലാ സ്പോർട്ട്സ് അക്കാദമിയും ജി വി രാജ ഫുട്ബോൾ അക്കാദമിയും സംയുക്തമായിട്ടാണ് ചാമ്പ്യൻഷിപ്പിന് ആതിഥ്യമരുളുന്നത്. ചാമ്പ്യൻഷിപ്പ് നാളെ (17/12/2022) സമാപിക്കും.

Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു