ക്രിസ്മസ് രാവുകളെ വരവേൽക്കാൻ ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ നക്ഷത്ര മൽസരം ശ്രദ്ധേയമായി.
വിദ്യാർത്ഥികൾ സ്വയം നിർമ്മിച്ച നക്ഷത്ര പ്രദർശനം കാണാൻ മാതാപിതാക്കളും എത്തി.
നക്ഷത്ര മൽസരത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും ഇരുപത്തിമൂന്നാം തീയതി നടക്കുന്ന നക്ഷത്ര പൂക്കൾ ക്രിസ്മസ്സ് പോഗ്രാമിൽ സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് ഹെഡ്മിസ്ട്രസ് സിസ്റ്റർ സിസി എസ് എച്ച് പറഞ്ഞു.