Hot Posts

6/recent/ticker-posts

വെയിറ്റിം​ഗ് ഷെഡിന് നിറം നല്കി എൻസിസി കേഡറ്റുകൾ


പാലാ വള്ളിച്ചിറയിലെ ചെറുകര ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി എൻസിസി നാവിക വിഭാഗം കേഡറ്റുകൾ. പാലാ സെന്റ് തോമസ് കോളേജിലെ എൻസിസി നാവിക വിഭാഗം കേഡറ്റുകളാണ് ഈ പ്രവർത്തനം ഏറ്റെടുത്ത് നടത്തി നാടിനു മാതൃകയായത്. 


കരൂർ ഗ്രാമ പഞ്ചായത്തിലെ 11ാം വാർഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രമാണ് കേഡറ്റുകൾ വൃത്തിയാക്കുകയും, നിറം നൽകി മനോഹരമാക്കുകയും ചെയ്തത്. 


വെയിറ്റിം​ഗ് ഷെഡ് പെയിന്റിങിന് മുൻപ് 


കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മഞ്ജു ബിജുവിൻ്റെയും, വാർഡ് മെമ്പർ പ്രിൻസ് അഗസ്റ്റിൻ്റെയും സഹകരണത്തോടെയാണ് വെയിറ്റിം​ഗ് ഷെഡ് പെയിന്റടിച്ച് മനോഹരമാക്കിയത്. 


2 ദിവസം നീണ്ടു നിന്ന മിനുക്കുപണികൾക്ക് വലിയ ജനപിന്തുണയാണ് ലഭിച്ചത്.എൻസിസി നാവിക വിഭാഗം സിറ്റിഒ ഡോ അനീഷ് സിറിയക്, കേഡറ്റ് ക്യാപ്റ്റൻ ശ്രീജിത്ത് വി, കേഡറ്റുകളായ അഭിജിത്ത് എംഎസ് ,അഭിഷേക് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.


Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയുടെ വെബ്സൈറ്റ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു