പാലാ: മൂന്നാനി ഐഎംഎ ജംങ്ഷനിലെ വലരിയിൽ ഇന്ന് പുലർച്ചെ സെപ്റ്റിക് ടാങ്ക് മാലിന്യങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഒരു ടാങ്കറിൽ കൊള്ളുന്നതിലധികം മാലിന്യങ്ങൾ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
വിവരം അറിയിച്ചതിനെത്തുടർന്ന് മുനിസിപ്പൽ വാർഡ് കൗൺസിലർ സിജി ടോണി മുൻകൈ എടുത്ത് രാവിലെ മുൻസിപ്പൽ ജീവനക്കാർ വന്നു കുമ്മായം വിതറുകയും മറ്റും ചെയ്തിട്ടുണ്ട്.
പാലാ പ്രദേശത്ത് ആയിരക്കണക്കിന് ആളുകൾ കുടിവെള്ളത്തിന് ആശ്രയിക്കുന്ന ജലസ്രോതസ്സുകളിലേയ്ക്കാണ് ഈ മാലിന്യങ്ങൾ ഒഴുകിയെത്തുന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. കുറ്റകൃത്യം ചെയ്തവരെ കണ്ടെത്തുകയും കർശനനടപടികൾ ഉണ്ടാവുകയും വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.