Hot Posts

6/recent/ticker-posts

പാലാ മൂന്നാനി ഗാന്ധി സ്ക്വയറിനു സമീപം ശുചിമുറി മാലിന്യം തള്ളി; വ്യാപക പ്രതിഷേധം


പാലാ: മൂന്നാനി ലോയേഴ്സ് ചേംബർ റൂട്ടിൽ ഗാന്ധി സ്ക്വയറിന് സമീപം സാമൂഹ്യവിരുദ്ധർ ശുചിമുറി മാലിന്യം നിക്ഷേപിച്ചു. ഇന്നലെ (ഡിസംബർ15, വ്യാഴാഴ്ച) രാത്രിയിലാണ് ഈ ഭാഗത്ത് വൻതോതിൽ ശുചിമുറി മാലിന്യം നിക്ഷേപിച്ചത്.


റോഡിന് സമീപത്തെ സ്ഥലം താഴ്ന്നും കാടും പിടിച്ചു കിടക്കുകയാണ്. ഇവിടെ ഏതാനും ആഴ്ച മുമ്പും ശുചിമുറി മാലിന്യം നിക്ഷേപിച്ചിരുന്നു. ഇവിടെ തന്നെയാണ് വീണ്ടും വൻതോതിൽ ശുചിമുറി മാലിന്യം നിക്ഷേപിച്ചത്. 


ഈ ഭാഗത്ത് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ താത്ക്കാലികമായി സ്ഥാപിച്ചിരുന്ന ലൈറ്റ് ഇന്നലെ തകരാറിലായിരുന്നു. ഇതോടെ ഈ ഭാഗത്ത് വെളിച്ചം ഇല്ലാതെ വന്നതോടെയാണ് മാലിന്യം നിക്ഷേപം നടത്തിയത്.


ശുചിമുറി മാലിന്യം നിക്ഷേപിച്ച സംഭവം അറിഞ്ഞയുടൻ പാലാ മുനിസിപ്പൽ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കരയുടെ നിർദ്ദേശപ്രകാരം നഗരസഭാ ജീവനക്കാർ പ്രദേശത്ത് കുമ്മായം വിതറി. മാലിന്യ നിക്ഷേപിച്ചതിനെതിരെ പൊലീസിൽ പരാതി നൽകുമെന്നും ചെയർമാൻ അറിയിച്ചു.


സംഭവത്തിൽ പ്രതിഷേധം വ്യാപകം

ഗാന്ധിസ്ക്വയറിന് സമീപം ശുചിമുറി മാലിന്യം നിക്ഷേപിച്ചതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മാണി സി കാപ്പൻ എംഎൽഎ ആവശ്യപ്പെട്ടു.

സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് കോട്ടയം ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നൽകി. 

ഗാന്ധി സ്ക്വയറിന് സമീപം ലൈറ്റ് സ്ഥാപിക്കാൻ ഫൗണ്ടേഷൻ തീരുമാനിച്ചതായി ചെയർമാൻ എബി ജെ ജോസ് പറഞ്ഞു.

ഗാന്ധി സ്‌ക്വയറിന് സമീപം ശുചിമുറി മാലിന്യം നിക്ഷേപിച്ച സംഭവത്തിൽ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ പ്രതിഷേധിച്ചു. സാംജി പഴേപറമ്പിൽ, സാബു എബ്രാഹം, ടോണി തോട്ടം, അനൂപ് ചെറിയാൻ, ബിനു പെരുമന തുടങ്ങിയവർ പ്രസംഗിച്ചു. 

കുറ്റക്കാരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടു. കഴിഞ്ഞ ആഴ്ചയാണ് ഗാന്ധി പ്രതിമ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ അനാവരണം ചെയ്തത്.

Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു