പാലായ്ക്കടുത്ത് മാനത്തൂരിൽ ശബരിമല തീർത്ഥാടകരുമായി പോയ ബസ് അപകടത്തിൽപ്പെട്ടു. 15 പേർക്ക് പരിക്കേറ്റു.
അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിലും കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. തമിഴ്നാട്ടിലെ വെല്ലൂർ സ്വദേശികളായ തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്.
റോഡിന് സമീപത്തെ വീടിന്റെ മതിലിൽ ഇടിച്ചാണ് നിയന്ത്രണം വിട്ട വാഹനം നിന്നത്. ബസിന്റെ ജനൽ ചില്ല് തകർന്ന് പുറത്തേക്ക് തെറിച്ചുവീണവർക്ക് ഗുരുതരമായി പരിക്കേറ്റു.പാലാ ഹൈവേ പൊലീസ് സ്ഥലത്ത് എത്തി രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി.