പത്തനംതിട്ട: കൈപ്പട്ടൂരില്‍ കോണ്‍ക്രീറ്റ് മിക്‌സര്‍ യൂണിറ്റ് ഘടിപ്പിച്ച ലോറി നിയന്ത്രണംവിട്ട് സ്വകാര്യ ബസിന് മുകളിലേക്ക് മറിഞ്ഞ് നിരവധിപേര്‍ക്ക് പരിക്കേറ്റു. പത്തനംതിട്ടയില്‍ നിന്ന് അടൂര്‍ ഭാഗത്തേക്ക് വന്ന ലോറിയാണ് എതിര്‍ദിശയില്‍ നിന്നുവന്ന ബസിനു മുകളിലേക്ക് മറിഞ്ഞത്.
ഇതിനേത്തുടർന്ന് ബസും ലോറിയും മറിഞ്ഞു. ബസിലുണ്ടായിരുന്നവര്‍ക്കും ലോറി ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് മുന്നിലാണ് അപകടം നടന്നത്. വെള്ളിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം.