Hot Posts

6/recent/ticker-posts

'അഴീക്കോടിന് ശേഷം' സിമ്പോസിയം സംഘടിപ്പിച്ചു



പാലാ: സുകുമാർ അഴീക്കോടിനു ശേഷം കേരളത്തിൻ്റെ മന:സാക്ഷിയാവാൻ  ഒരു സാംസ്ക്കാരിക നായകനും കഴിഞ്ഞിട്ടില്ലെന്നു മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് പറഞ്ഞു.സുകുമാർ അഴീക്കോടിൻ്റെ ചരമവാർഷിക ദിനത്തോടനുബന്ധിച്ചു മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ 'അഴീക്കോടിന് ശേഷം' എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സിമ്പോസിയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 


കേരളത്തിൻ്റെ സാംസ്കാരിക രംഗത്തെ ശൂന്യമാക്കിയാണ് അഴീക്കോട് കടന്നു പോയതെന്നും അതിനു പകരക്കാരനാവാൻ അഴീക്കോടിനു ശേഷം ഇന്നേവരെ ആർക്കും കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


സാംസ്കാരിക രംഗത്ത് നിരവധിയാളുകൾ ഉണ്ട്. എന്നാൽ ഇവരൊക്കെയും താത്പര്യങ്ങൾക്കനുസരിച്ചു നിലപാടെടുക്കുന്നവരാണെന്ന് സിമ്പോസിയം ചൂണ്ടിക്കാട്ടി. 


അഴീക്കോടിനെപ്പോലെ ഒരാളെ കേരളം കാത്തിരിക്കുകയാണെന്നും സിമ്പോസിയം പറഞ്ഞു. ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ അധ്യക്ഷത വഹിച്ചു. റോയി ബുക്ക് മീഡിയ, രതീഷ് പഴയവീട്ടിൽ, ടോണി തോമസ്, വി ടി വിദ്യാധരൻ, വിഷ്ണു കെ ആർ, അമൽ കെ ഷിബു എന്നിവർ പ്രസംഗിച്ചു.





Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു